ടിപ്പു സുൽത്താൻ റോഡിലെ വെള്ളക്കെട്ട് അപകട ഭീഷണി

പുലാപ്പറ്റ: ടിപ്പു സുൽത്താൻ പാതയിലെ വെള്ളക്കെട്ട് പാതയുടെ സുരക്ഷക്ക് ഭീഷണിയാവുന്നു. മണ്ണാർക്കാട് കോങ്ങാട് ടിപ്പു സുൽത്താൻ പാതയിലെ ഉമ്മനഴിയിലും പരിസരങ്ങളിലുമാണ് മഴ വെള്ളം തളംകെട്ടി നിൽക്കുന്നത്. റോഡി​െൻറ ഇരുവശങ്ങളിലുമുള്ള വെള്ളക്കെട്ട് വാഹനയാത്രക്കാർക്കും കാൽ നടക്കാർക്കും പ്രയാസമാകുന്നു. ഈ വഴിയിലൂടെ വാഹനങ്ങൾ വേഗത്തിൽ വന്നാൽ ചളി വെള്ളം തൊട്ടടുത്തുള്ള വഴിയാത്രക്കാരുടെ നേരെയും കടകളിലേക്കും തെറിക്കുന്നത് പതിവാണ്. പാതയിലെ വെള്ളക്കെട്ട് ഈ റോഡി​െൻറ തകർച്ചക്കും കാരണമാകുന്നു. ടിപ്പു സുൽത്താൻ പാതയുടെ പുനരുദ്ധാരണത്തിന് പദ്ധതി ആവിഷ്കരിച്ചെങ്കിലും നടപടി ആരംഭിച്ചിട്ടില്ല. ഈ പാതയിൽ മിക്ക സ്ഥലങ്ങളിലും മെറ്റൽ ഇളകിയും ടാറിങ് നീങ്ങിയും തകർന്നുകൊണ്ടിരിക്കുകയാണ്. പാതയുടെ വക്കിടിച്ചിലും അപകട ഭീഷണി ഉയർത്തുന്നു. ഭൂരിഭാഗം സ്ഥലങ്ങളിലും വെള്ളം ഒഴുകി പോവുന്നതിന് ഓവ് ചാലില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.