2.46 കോടിയുടെ അസാധു​േന​ാട്ട്​: അന്വേഷണം തിരുവനന്തപുരത്തേക്ക്

പെരിന്തൽമണ്ണ: 2.46 കോടിയുടെ അസാധുേനാട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണം തിരുവനന്തപുരത്തേക്ക്. അസാധു നോട്ടുമായി അറസ്റ്റിലായ ആറുപേരിൽ മുഹമ്മദ് അനസ്, കണ്ണൻ കൃഷ്ണകുമാർ, മുഹമ്മദ് ഷാൻ, അച്ചു, അൻസാറുദ്ദീൻ എന്നിവർ തിരുവനന്തപുരം സ്വദേശികളാണ്. അരീേക്കാട് സ്വേദശി അബ്ദുൽ നാസറാണ് പിടിയിലായ മറ്റൊരാൾ. ആറുപേർക്കും പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. വാഹന പരിശോധനക്കിടെയാണ് പിൻവലിച്ച 1,000 രൂപയുടെ നോട്ടുകളുമായി ആറംഗ സംഘം പിടിയിലായത്. നോട്ടി​െൻറ ഉറവിടം തിരുവനന്തപുരമാണെന്ന നിഗമനത്തിലാണ് പൊലീസ്. നിരോധിച്ച കറൻസി മാറ്റിനൽകി കമീഷൻ ൈകപ്പറ്റുന്നതായി പ്രതികളെ ചോദ്യം ചെയ്തപ്പോൾ പൊലീസിന് സൂചന ലഭിച്ചിരുന്നു. കാറിൽനിന്ന് ലഭിച്ച എയർ പിസ്റ്റൾ സംബന്ധിച്ച വിവരങ്ങളും അന്വേഷിച്ച് വരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.