കാലവർഷക്കെടുതി: പ്രവാസി കർഷക​െൻറ കരനെൽ കൃഷി നശിച്ചു

ചങ്ങരംകുളം: പ്രവാസി കർഷക‍​െൻറ ഒന്നര ഏക്കർ കരനെൽ കൃഷി കനത്ത മഴയിലും കാറ്റിലും നശിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പെരുമുക്കിൽ പുത്രിക്കാവിൽ ഷാജഹാ​െൻറ കരനെൽ കൃഷിയാണ് വിളവെടുക്കേണ്ട സമയത്ത് നശിച്ചത്. സർക്കാർ പദ്ധതി പ്രകാരം ആലങ്കോട് കൃഷിഭവ‍​െൻറ സഹായത്തോടെയാണ് കൃഷി നടത്തിയത്. കൃഷിഭവ‍​െൻറ നിർദേശാനുസരണം ആവശ്യമായ വളപ്രയോഗവും നടത്തിയിരുന്നു. പ്രവാസിയായ ഷാജഹാൻ കഴിഞ്ഞ വർഷവും കൃഷി ചെയ്ത് വിളവെടുത്തിരുന്നു. കൊയ്ത് എടുക്കാൻ പറ്റാത്ത വിധം മണ്ണിൽ വീണ് നെല്ലും വൈക്കോലും നശിച്ചിട്ടുണ്ട്. കൃഷി ഭവൻ മുഖേന വിള ഇൻഷുർ ചെയ്തിട്ടുണ്ട്. - Tir p2 കനത്ത മഴയിൽ നശിച്ച പുത്രിക്കാവിൽ ഷാജഹാ​െൻറ കരനെൽ കൃഷി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.