എക്‌സൈസ് തീരുവ കുറക്കാൻ കേന്ദ്രസർക്കാർ തയാറാകണം

പൊന്നാനി: പെട്രോളി​െൻറയും ഡീസലി​െൻറയും എക്‌സൈസ് തീരുവ കുറക്കില്ലെന്ന തീരുമാനത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് എൻ.സി.പി പൊന്നാനി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. രൂക്ഷമാവുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തി​െൻറ മുഖ്യകാരണം ഇന്ധനവില വർധനയാണ്. കേന്ദ്രസർക്കാർ ജനങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കി ഉചിതമായ തീരുമാനമെടുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന നിർവാഹക സമിതിയംഗം ഇ. അബ്ദുന്നാസർ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് യു.കെ. മുഹമ്മദ് സഈദ് അധ്യക്ഷത വഹിച്ചു. പി.കെ. ശരീഫ്, മാറഞ്ചേരി പഞ്ചായത്തംഗം ലീന മുഹമ്മദലി, ടി. ഹംസ, കുമ്മിൽ ശംസു, നാസർ പട്ടാണി, പ്രദീപ് എരമംഗലം തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ ഉപകേന്ദ്രം തുറന്നുകൊടുത്തു പൊന്നാനി: നഗരസഭയിലെ രണ്ടാമത്തെ ആരോഗ്യ ഉപകേന്ദ്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ഒന്നാം വാർഡിലുള്ള നഗരസഭയുടെ കെട്ടിടത്തിലാണ് ആരോഗ്യ ഉപകേന്ദ്രം തുറന്നത്. മത്സ്യ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താനാണ് ഉപകേന്ദ്രം തുറന്നുകൊടുത്തത്. ആരോഗ്യ ബോധവത്കരണ ക്ലാസോടെയാണ് പ്രവർത്തനം ആരംഭിച്ചത്. ബോധവത്കരണ ക്ലാസ് നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് പറമ്പിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി ജെ.എച്ച്.ഐ സർക്കീർ ഹുസൈൻ ബോധവത്കരണ ക്ലാസെടുത്തു. വികസന സ്ഥിരം സമിതി അധ്യക്ഷൻ ഒ.ഒ. ഷംസു, കൗൺസിലർ സൈഫു പൂളക്കൽ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ, പി.ആ.ഒ ശ്രീജിത്ത്, വാർഡ് കൺവീനർ കെ. ഹസൈൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.