രാപ്പകൽ സമരവുമായി കർഷക കോൺഗ്രസ്

പാലക്കാട്: സംസ്ഥാനത്തെ കർഷക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 26, 27 തീയതികളിൽ കർഷക കോൺഗ്രസ് സെക്രേട്ടറിയറ്റിന് മുന്നിൽ മൂന്നാംഘട്ട രാപ്പകൽ സമരം നടത്തുന്നു. സംസ്ഥാന പ്രസിഡൻറ് ലാൽവർഗീസ് കൽപകവാടി നേതൃത്വം നൽകും. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, നെല്ല് സംഭരണം നേരത്തെയാക്കുക, സംഭരണ വില വർധിപ്പിക്കുക, നെൽകർഷകരെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, റബറിന് 200 രൂപ സ്ഥിരവില നിശ്ചയിച്ച് സബ്സിഡി നൽകുക, കാർഷികോൽപന്നങ്ങളെ ജി.എസ്.ടിയിൽനിന്നൊഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. 26ന് ഉച്ചക്ക് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. സമാപന യോഗം 27ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജി. ശിവരാജൻ, ടി.സി. വർഗീസ്, കേശവൻകുട്ടി മേനോൻ, എ.സി. സിദ്ധാർഥൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.