മലപ്പുറം: അക്ഷയ സേവന പുരസ്‌കാരം മേഖല പാസ്‌പോര്‍ട്ട് ഓഫിസര്‍ ജി. ശിവകുമാറിന് സമ്മാനിച്ചു. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പുരസ്‌കാരം കൈമാറി. െഡപ്യൂട്ടി കലക്ടര്‍ ജെ.ഒ. അരുണ്‍ അധ്യക്ഷത വഹിച്ചു. അക്ഷയ പ്രോജക്ട് മാനേജര്‍ കിരണ്‍ എസ്. മേനോന്‍, മനോഹര്‍ വര്‍ഗീസ്, കെ.പി. മുഹമ്മദ് ബഷീര്‍ ജില്ല കോ-ഓഡിനേറ്റര്‍ നിയാസ് പുല്‍പ്പാടന്‍, നജ്മുല്‍ ബാബു, ഷൗക്കത്ത് കാളികാവ്, സി.എച്ച്. അബ്ദുസ്സമദ്, പി. ഷാഹിദ് അലി എന്നിവർ സംസാരിച്ചു. വൺ മില്യൺ ഗോൾപ്രദർശന മത്സരം: നെഹ്റു യുവ കേന്ദ്ര ടീം വിജയിച്ചു മലപ്പുറം: ഫിഫ അണ്ടർ -17 ലോക കപ്പ് മത്സരത്തിെൻറ മുന്നോടിയായി സെപ്റ്റംബർ 27ന് നടക്കുന്ന വൺ മില്യൺ ഗോൾ പരിപാടിയുടെ പ്രചാരണത്തിെൻറ ഭാഗമായി ജില്ല സ്പോർട്സ് കൗൺസിൽ നേതൃത്വത്തിൽ കോട്ടപ്പടി സ്റ്റേഡിയത്തിൽ നടത്തിയ പ്രദർശന ഫുട്ബാൾ മത്സരത്തിൽ നെഹ്റു യുവ കേന്ദ്ര ടീം വിജയിച്ചു. യുവജനക്ഷേമ ബോർഡ് ടീമുമായുള്ള മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോൾ നേടിയാണ് ജേതാക്കളായത്. മലപ്പുറം വെറ്ററൻസും സിവിൽ സർവിസ് ടീമും തമ്മിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോൾ നേടി വെറ്ററൻസ് ടീം ജേതാക്കളായി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി. ശംസുദ്ദീൻ, നെഹ്റു യുവ കേന്ദ്ര ജില്ല യൂത്ത് കോഒാഡിനേറ്റർ കെ. കുഞ്ഞഹമ്മദ്, ഡി.എഫ്.എ സെക്രട്ടറി സുരേന്ദ്രൻ, യുവജനക്ഷേമ ബോർഡ് ജില്ല പ്രോഗ്രാം ഓഫിസർ രഞ്ജിത്ത് മാമ്പ്ര, സ്പോർട്സ് ഡെവലപ്മെൻറ് ഓഫിസർ വീരാൻകുട്ടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.