മലപ്പുറം: കെ.എസ്.യു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഡി.ഡി.ഇ ഓഫിസ് മാർച്ച് 10.00. പാസ്‌പോര്‍ട്ട് ഓഫിസ് നിർത്തരുത് -കോഡൂര്‍ പഞ്ചായത്ത് കോഡൂര്‍: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് കോഴിക്കോട് ഒാഫിസിൽ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കോഡൂര്‍ പഞ്ചായത്ത് ഭരണസമിതി ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു. ഒറ്റത്തറ പതിനാലാം വാര്‍ഡഗം മച്ചിങ്ങല്‍ മുഹമ്മദ് പ്രമേയം അവതരിപ്പിച്ചു. കെ.എം. സുബൈര്‍ പിന്താങ്ങി. പ്രസിഡൻറ് സി.പി. ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ. രമാദേവി, സജ്‌നാമോള്‍ ആമിയന്‍, എം.ടി. ബഷീര്‍, മെംബര്‍മാരായ പരി ശിവശങ്കരന്‍, കെ. ഹാരിഫ റഹ്മാന്‍, മുഹമ്മദാലി കടമ്പോട്ട്, പി.കെ. ശരീഫ എന്നിവർ സംസാരിച്ചു. ഫാഷിസത്തിനെതിരെ മതേതര കൂട്ടായ്മ അനിവാര്യം -യൂത്ത് ലീഗ് സെമിനാർ മലപ്പുറം: ഫാഷിസ്റ്റ് ശക്തികൾക്കെതിരെ മതേതര ചേരിയുടെ കൂട്ടായ്മ അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച 'ബഹുസ്വരതയെ ഭയപ്പെടുന്നതാര്' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുസ്വരത നഷ്ടപ്പെട്ടാൽ രാജ്യത്തിെൻറ നിലനിൽപ്പ് അപകടത്തിലാവുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനാണ് ഫാഷിസ്റ്റ് ശക്തികളുടെ ശ്രമമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. പറഞ്ഞു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയാറാകണമെന്ന് കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. ഐ.ടി. നജീബ്, മുജീബ് കാടേരി, അൻവർ മുള്ളമ്പാറ, പി. ഉബൈദുല്ല എം.എൽ.എ, ടി.വി. ഇബ്രാഹിം എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് കെ.എൻ. ഷാനവാസ് അധ്യക്ഷത വഹിച്ചു. photo: mpm3 മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച 'ബഹുസ്വരതയെ ഭയപ്പെടുന്നതാര്' സെമിനാർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.