മീസിൽസ്​^റുബെല്ല: ബോധന വണ്ടി പര്യടനം തുടങ്ങി

മീസിൽസ്-റുബെല്ല: ബോധന വണ്ടി പര്യടനം തുടങ്ങി മീസിൽസ്-റുബെല്ല: ബോധന വണ്ടി പര്യടനം തുടങ്ങി മലപ്പുറം: മീസിൽസ്-റുബെല്ല രോഗപ്രതിരോധ കുത്തിവെപ്പ് കാമ്പയി​െൻറ ഭാഗമായി ആരോഗ്യവകുപ്പ് സജ്ജമാക്കിയ പ്രചാരണ വാഹനത്തി​െൻറ ഫ്ലാഗ്ഒാഫ് ജില്ല കലക്ടർ അമിത് മീണ നിർവഹിച്ചു. കുത്തിവെപ്പ് എടുക്കേണ്ടതി​െൻറ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഡി.എം.ഒ ഡോ. കെ. സക്കീന, എൻ.ആർ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. എ. ഷാബുലാൽ, നിരീക്ഷകൻ ഡോ. ബൽവീന്ദർ, ഡോ. ശ്രീനാഥ് എന്നിവർ സംസാരിച്ചു. െവള്ളിയാഴ്ച നഗരസഭയിൽ പ്രചാരണം നടത്തി. photo: mpm1 മീസിൽസ്-റുബെല്ല രോഗപ്രതിരോധ പ്രചാരണ വാഹനത്തി​െൻറ ഫ്ലാഗ്ഒാഫ് ജില്ല കലക്ടർ അമിത് മീണ നിർവഹിക്കുന്നു ജില്ല പഞ്ചായത്തിലെ ജൈവ നേന്ത്രവാഴ കൃഷി വിളവെടുത്തു മലപ്പുറം: ജില്ല പഞ്ചായത്ത് ഓഫിസ് പരിസരത്ത് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് നടത്തിയ ജൈവ കൃഷിയുടെ വിളവെടുപ്പ് നടത്തി. നേന്ത്ര വാഴയും പച്ചക്കറികളും ഔഷധ സസ്യങ്ങളുമാണ് കൃഷി ചെയ്തിട്ടുള്ളത്. പൂർണമായും ജൈവവളം മാത്രമാണ് കൃഷിച്ച് ഉപയോഗിച്ചത്. 'ഗ്രീൻ ക്ലീൻ സിവിൽ സ്റ്റേഷൻ' പദ്ധതിയുടെ ഭാഗമായി ഹരിത കേരളം പദ്ധതിയുമായി സമന്വയിപ്പിച്ചാണ് ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി നടത്തിയത്. നേന്ത്രക്കുല വെട്ടിയെടുത്ത് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറക്കൽ, കെ.പി. ഹാജറുമ്മ, റീജനൽ പെർഫോമൻസ് ഓഡിറ്റ് ഓഫിസർ അഹ്മദ് ബഷീർ, സീനിയർ സൂപ്രണ്ട് സാമുവൽ, ജൂനിയർ സൂപ്രണ്ട് ഉസ്മാൻ, സായിരാജ്, പി. ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. photo: mpm2 ജില്ല പഞ്ചായത്തിലെ ജൈവ കൃഷിയുടെ വിളവെടുപ്പ് നടത്തിയ നേന്ത്ര വാഴക്കുലയുമായി പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണനും സഹപ്രവർത്തകരും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.