ഇ–ഫയലിങ്​ അക്കൗണ്ടുവിവരം പുതുക്കണമെന്ന്​ ആദായനികുതി വകുപ്പ്​

ന്യൂഡൽഹി: ഇഫയലിങ് സൈറ്റിലെ അക്കൗണ്ടിൽ നൽകിയ വിവരങ്ങൾ പുതുക്കാൻ നികുതിദായകർക്ക് ആദായ നികുതി വകുപ്പി​െൻറ നിർദേശം. വിലാസം, ഇമെയിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് നൽകേണ്ടത്. വകുപ്പും നികുതിദായകരും തമ്മിലെ ആശയവിനിമയം കാര്യക്ഷമമാക്കാനാണ് ഇതെന്ന് അധികൃതർ പറഞ്ഞു. ഇമെയിൽ വഴിയോ എസ്.എം.എസ് മുഖാന്തരമോ ഒ.ടി.പി (ഒറ്റത്തവണ പാസ്വേഡ്) നൽകിയ ശേഷമോ ആകും വിവരം സ്വീകരിക്കുക. ഇഫയലിങ് സൈറ്റിലെ നികുതിദായകരുടെ അക്കൗണ്ടുകൾ വഴിയാണ് വിവരങ്ങൾ പുതുക്കിനൽകേണ്ടത്. അക്കൗണ്ടുള്ളവർ പുതിയത് തുടങ്ങേണ്ടതില്ല. പുതുക്കാത്ത നികുതിദായകർക്ക് സൈറ്റ് മുഖാന്തരമുള്ള സേവനം ലഭിക്കില്ല. ഇഫയലിങ് സൈറ്റ് അഡ്രസ്: https://incometaxindiaefiling.gov.in
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.