സർക്കാർ പരിപാടികൾ ഹിന്ദിയിൽ ആകണം –കേന്ദ്രമന്ത്രി

ന്യൂഡൽഹി: സാധ്യമാവുന്നിടങ്ങളിൽ ഒൗദ്യോഗിക പരിപാടികൾ ദേശീയ ഭാഷയായ ഹിന്ദിയിൽ സംഘടിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ഹർഷ് വർധൻ. ത​െൻറ ചുമതലയിലുള്ള വനംപരിസ്ഥിതിശാസ്ത്രസാേങ്കതിക മന്ത്രാലയത്തിൽ 95 ശതമാനം പരിപാടികളും ഇംഗ്ലീഷിലാണ് സംഘടിപ്പിക്കുന്നതെന്നും സശസ്ത്ര സീമാ ബൽ (എസ്.എസ്.ബി) സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് തെറ്റല്ല. എങ്കിലും ഹിന്ദിയിൽ സംസാരിക്കുേമ്പാൾ ചടങ്ങ് കൂടുതൽ സന്തോഷകരമാവും. ഇത്തരം പരിപാടികളിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം വേണമെന്ന് മന്ത്രാലയത്തോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.