ഉദാരവത്കരണത്തിനുശേഷം ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടായത് സമ്പൂർണ സ്വകാര്യവത്കരണം –സെമിനാർ

കോഴിക്കോട്: ഉന്നതവിദ്യാഭ്യാസ മേഖല സമ്പൂർണമായി സ്വകാര്യവത്കരിക്കപ്പെടുന്ന കാഴ്ചയാണ് ഉദാരവത്കരണത്തെത്തുടർന്നുണ്ടായതെന്ന് കെ.കെ. രാഗേഷ് എം.പി പറഞ്ഞു. അസോസിയേഷൻ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്സ് (എ.കെ.ജി.സി.ടി) വജ്രജൂബിലി ആഘോഷത്തി​െൻറ ഭാഗമായി 'ഉന്നതവിദ്യാഭ്യാസം; ദർശനവും ഗതിയും' എന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണം പ്രവേശനമാനദണ്ഡമായതോടെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം തകർന്നു. രണ്ടുപതിറ്റാണ്ടിനുള്ളിൽ വിദ്യാഭ്യാസസ്ഥാപന‍ങ്ങൾ നിരവധി ഉണ്ടായെങ്കിലും ഗുണപരമായ മാറ്റം ഉണ്ടായില്ല. വിദേശസർവകലാശാലകൾ ഇവിടെവന്ന് അറിവ് ഉൽപാദിപ്പിക്കുന്നതിനുപകരം അറിവ് വിൽക്കാൻ തുടങ്ങി. പൊതുസ്വത്തിനെ കൊള്ളയടിക്കാൻ സ്വകാര്യമേഖലക്ക് അവസരം നൽകുകയാണ് വിദ്യാഭ്യാസത്തിലെ പൊതു–സ്വകാര്യ പങ്കാളിത്ത നയമെന്നും വിദ്യാഭ്യാസമേഖലയെ വർഗീയ വത്കരിക്കാനുള്ള അജണ്ടയാണ് അണിയറയിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസമെന്നാൽ തിരിച്ചറിവില്ലാതെ കാര്യങ്ങൾ ഓർത്തുവക്കലല്ലെന്നും ചുറ്റുപാടിനെക്കുറിച്ചും സമൂഹത്തി​െൻറ സമസ്തസാഹചര്യത്തെക്കുറിച്ചും ഉൾക്കാഴ്ചയോടെ മനസ്സിലാക്കലാണെന്നും ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു. വിദ്യാഭ്യാസം പലപ്പോഴും പരീക്ഷ, ഉദ്യോഗം എന്നിവയിൽ ഒതുങ്ങിപ്പോവുന്നു. ഒന്നിെനയും ചോദ്യം ചെയ്യാതെ, സ്വന്തം അവകാശങ്ങൾ കവർന്നെടുക്കുമ്പോൾ പോലും പ്രതിഷേധിക്കാതെ കുട്ടികൾ റോബോട്ടിനെപ്പോലെ മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡൻറ് ഡോ. കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.എൻ. ഗണേഷ്, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ, എൻ.ജി.ഒ യൂനിയൻ സംസ്ഥാന പ്രസിഡൻറ് ഇ. പ്രേംകുമാർ, ഡി.കെ. ബാബു, പി.കെ. സതീശ്, എം. മുര‍ളീധരൻ, ഉഷാദേവി എന്നിവർ സംസാരിച്ചു. ഡോ. കെ.കെ. ദാമോദരൻ സ്വാഗതവും കെ. അബ്ദുൽ റിയാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.