ശ്രീനാരായണഗുരു സമാധി ദിനാചരണം ആചരിച്ചു

പാലക്കാട്: ഗുരുധർമ പ്രചരണ സഭ പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ . മണലി ആസ്ഥാനത്ത് നടന്ന പരിപാടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.പി. റീത്ത ഉദ്ഘാടനം ചെയ്തു. ആത്മീയ പ്രഭാഷണവും നടന്നു. ഗുരുധർമ പ്രചരണ സഭ ജില്ല പ്രസിഡൻറ് സി.ജി. മണി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി. വിജയ മോഹനൻ, ട്രഷറർ കാപ്പിൽ മോഹനൻ, വൈസ് പ്രസിഡൻറ് വി.പി. അനന്ദനാരായണൻ, വി. ചന്ദ്രൻ, കെ. രാധാകൃഷ്ണൻ, ചെമ്പക്കര സുകുമാരൻ, വി. രാധാകൃഷ്ണൻ, കെ.എ. രാജാ ഗോപി, സി.വി. ത്യാഗരാജൻ, പി.കെ. സജീവ്, സി.എൻ. സുകുമാരൻ, എ.കെ. ദിനേശൻ, കെ. മണി, സി.ജി. ലളിത, സി.എൻ. വിജയൻ, ബലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂനിയൻ . കോട്ടമൈതാനം രക്ഷസാക്ഷി മണ്ഡപത്തിന് മുന്നിൽ യൂനിയ‍​െൻറ നേതൃത്വത്തിൽ സമൂഹ പ്രാർഥന നടന്നു. ഭാരവാഹികളായ പ്രേമകുമാരി ശിവദാസ്, പത്മാവതി പ്രഭാകരൻ, ജ്യോതി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. യൂനിയൻ പ്രസിഡൻറ് ആർ. ഭാസ്‌കരൻ, സെക്രട്ടറി കെ.ആർ. ഗോപിനാഥ്, വൈസ് പ്രസിഡൻറ് യു. പ്രാഭാകരൻ, ഡയറക്ടർമാരായ ടി. സ്വാമിനാഥൻ, ബി. വിശ്വനാഥൻ, അഡ്വ. രഘു, യൂനിയൻ കൗൺസിലർമാരായ ആർ. പ്രകാശൻ, ജി. രവീന്ദ്രൻ, കെ. അരവിന്ദാക്ഷൻ, രവി എലപ്പുള്ളി, അനന്തകുമാർ, യൂത്ത് മൂവ്മ​െൻറ് ഭാരവാഹികളായ വി. സുരേഷ്, നിവിൻ ശിവദാസ് എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ജില്ല ആശുപത്രിയിലേക്ക് മാർച്ച് പാലക്കാട്: ജില്ല ആശുപത്രിയിലെ പാർക്കിങ് നിരോധനത്തിൽ ആത്മാർഥതയുണ്ടെങ്കിൽ ഡോക്ടർമാർ ഉൾെപ്പടെയുള്ള ആശുപത്രി ജീവനക്കാർ വാഹനം പുറത്തുനിർത്തി മാതൃകയാവുക, ജില്ല അശുപത്രിക്കകത്ത് കാടുപിടിച്ചും മലിനമായും കിടക്കുന്ന സ്ഥലങ്ങൾ ഉപയോഗപ്പെടുത്താൻ തയാറാവുക, കോട്ടമൈതാനം അനുവദിക്കണമെന്ന വാദം ഉപേക്ഷിക്കുക, പൊളിഞ്ഞുവീഴാറായ പഴയ ടി.ബി വാർഡ് പൊളിച്ചുകളഞ്ഞോ, ഒ.പി വിഭാഗത്തിന് മുൻവശം, പേ വാർഡിനോട് ചേർന്നും പാർക്കിങ്ങിന് സ്ഥലം കണ്ടെത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ല ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽനിന്നാരംഭിച്ച മാർച്ച് ജില്ല ആശുപത്രിക്ക് മുന്നിൽ സൗത്ത് എസ്.ഐയുടെ നേതൃത്വത്തിൽ തടഞ്ഞു. പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റികൾ സംയുക്തമായി നടത്തിയ മാർച്ച് മലമ്പുഴ നിയോജകമണ്ഡലം പ്രസിഡൻറ് പി. മുരുകാനന്ദൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് നിയോജക മണ്ഡലം പ്രസിഡൻറ് ബോബൻ മാട്ടുമന്ത അധ്യക്ഷത വഹിച്ചു. അനിൽ ബാലൻ, വി. വിനൂപ്, എസ്. ഷൈജു, റാഫി ജൈനിമേട്, എ.സി. സിദ്ധാർഥൻ, ദിലീപ് മാത്തൂർ, ദാസൻ വെണ്ണക്കര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.