കാരാകുർശ്ശി ഗ്രാമപഞ്ചായത്തിൽ സബല പദ്ധതിക്ക് തുടക്കമായി

കല്ലടിക്കോട്: കാരാകുർശ്ശി ഗ്രാമപഞ്ചായത്ത്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ കൗമാരക്കാരികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സബല പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. മജീദ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് കാരാകുർശ്ശി ഗ്രാമപഞ്ചായത്ത് ഹാളിൽ പെൺകുട്ടികളുടെ ആരോഗ്യ പരിശോധന ക്യാമ്പും കൗൺസലിങ് ക്ലാസും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതി ബാസൻ അധ്യക്ഷത വഹിച്ചു. സി.ഡി.പി ഒ. റാണി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർന്മാൻ ടി. രാമചന്ദ്രൻ മാസ്റ്റർ, അംബുജാക്ഷി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൻ പി.കെ. ലീല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേബി ചന്ദ്രൻ, തങ്കം, ഐ.സി.ഡി.എസ് സൂപ്പർവൈസർ കദീജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.