കനാലിൽ മാലിന്യത്തിെൻറയും രാസവസ്തുക്കളുടെയും അളവ് കൂടുതൽ പൊന്നാനി: കനോലി കനാലിലെ മാലിന്യങ്ങളുടെ തോത് നിർണയിക്കാനായി നടന്ന റോബോട്ടിക് പരിശോധനയുടെ റിപ്പോർട്ട് നഗരസഭക്ക് സമർപ്പിച്ചു. നഗരസഭയുടെ ക്ലീൻ കനോലി പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോബോ ബോട്ട് കനാലിലിറക്കിയത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്ന മാലിന്യങ്ങളുടെ അളവ് കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കനാലിലെ ജലത്തിൽ ഡിസോൾവ്ഡ് ഓക്സിജൻ, ഡിസോൾവ്ഡ് സാൾട്ട്, ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡ്, കെമിക്കൽ ഓക്സിജൻ ഡിമാൻഡ്, അമോണിയ തുടങ്ങിയവയുടെ അളവ് അനുവദനീയമായതിലും കൂടുതലാണ്. സർവേയിൽ ശേഖരിച്ച 3000 സാമ്പിളുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് പ്രകാരം കനാലിലെ പി.എച്ച് മൂല്യം 6.8 മുതൽ- 7.6 വരെയാണ്. കടൽ വെള്ളത്തിന് സമാനമാണിത്. പ്രദേശത്തെ വെള്ളം കുടിവെള്ള ഉപയോഗത്തിന് അനുയോജ്യമല്ല. ടോട്ടൽ ഡിസോൾവ്ഡ് സ്കോണ്ടൽസിെൻറ (ടി.ഡി.എസ്) അളവ് വളരെ കൂടുതലാണ്. ഇത് ഹൃദ്രോഗം, കാൻസർ തുടങ്ങിയവക്ക് കാരണമാകും. രണ്ട് മൈക്രോണിൽ താഴെയുള്ള പദാർഥങ്ങൾ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുകയാണ്. ഉയർന്ന ടി.എസ്.എസിെൻറ അളവ് ജലത്തിെൻറ അടിത്തട്ടിൽ വളരുന്ന ചെടികളിൽ പ്രകാശം എത്തുന്നതിന് തടസ്സമാകുകയും പ്രകാശ സംശ്ലേഷണത്തിെൻറ തോത് കുറക്കുകയും ചെയ്യുന്നുവെന്നും പഠനത്തിൽ പറയുന്നു. ഫെൻബോട്ട് സർവേ പ്രകാരം ചില ഭാഗങ്ങളിൽ ജലത്തിലെ പ്രധാന ജൈവ മലിനീകരണകാരികളുടെ അളവിെൻറ സൂചകമായ ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡ് ഉയർന്ന തോതിലാണ്. അമിത രാസവള പ്രയോഗവും ഗാർഹിക അവശിഷ്ടങ്ങൾ ഒഴുക്കുന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജലത്തിെൻറ ഗുണം നിർണയിക്കുന്നതിനുള്ള കെമിക്കൽ ഓക്സിജൻ ഡിമാൻഡിെൻറ അളവും അനുവദനീയമായതിലും കൂടുതലാണ്. അത് ജലജീവികളെ നശിപ്പിക്കും. ജലത്തിെൻറ വൈദ്യുതിയെ കടത്തിവിടാനുള്ള കണ്ടക്ടിവിറ്റി ഇവിടെ കൂടുതലാണ്. ജലത്തിൽ ലവണാംശം കൂടുതലായതിനാൽ ഉപയോഗയോഗ്യമല്ലെന്നും പഠനത്തിൽ പറയുന്നു. ഇത്തരം വെള്ളം കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ ഉൽപാദനക്കുറവിനും വിളനാശത്തിനും കാരണമാകും. കണ്ടക്ടിവിറ്റി കൂടാനുള്ള പ്രധാന കാരണം കടൽ വെള്ളം കനാലിൽ ചേരുന്നതാണെങ്കിലും സുരക്ഷിതമല്ലാത്ത അഴുക്കുചാലുകളും പ്രശ്നമാകുന്നു. ജലത്തിെൻറ ഊഷ്മാവ് വർധിക്കാൻ കാരണമാകുന്ന ടർബിഡിറ്റിയുടെ അളവ് അനുവദനീയമായതിനേക്കാൾ കൂടുതലാണ്. ഖരമാലിന്യങ്ങളും ജൈവാവശിഷ്ടങ്ങളും വ്യാവസായിക മാലിന്യങ്ങളുമാണ് ഇതിന് പ്രധാന കാരണം. ടർബിഡിറ്റി മത്സ്യങ്ങൾക്കും ലാർവകൾക്കും അടിത്തട്ടിലെ സസ്യങ്ങൾക്കും ഹാനികരമാണ്. വീടുകളിൽനിന്ന് അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം മഴക്കാലത്ത് അഴുക്കുചാലുകൾ വഴി കനാലിലെത്തുകയാണ്. കനാലിൽ അര മീറ്ററോളം ആഴത്തിൽ മണ്ണും മാലിന്യവും അടിഞ്ഞ് കിടക്കുന്നു. ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ അഴുകുന്നതുവഴിയുണ്ടാകുന്ന ദുർഗന്ധവും മറ്റും കനാലിെൻറ ജൈവ വൈവിധ്യത്തെ തന്നെ തകർക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ആഗസ്റ്റ് 20നാണ് കനോലി കനാലിൽ റോബോട്ടിക് സർവേ നടന്നത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ക്ലീൻ കനോലി രണ്ടാം ഘട്ടം ഉൾപ്പെടുത്തി കനാലിെൻറ വീണ്ടെടുപ്പിനൊരുങ്ങുകയാണ് നഗരസഭ. Tir p3 പൊന്നാനി കനോലി കനാലിൽ റോബോട്ടിക് പരിശോധന നടത്തുന്നു (ഫയൽ ഫോട്ടോ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.