പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു

ചെർപ്പുളശ്ശേരി: ശുഭചിന്തകൾ ലഭിക്കാനുള്ള ഔഷധമാണ് സംഗീതമെന്ന് ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് അധ്യക്ഷത വഹിച്ചു. 70 തികഞ്ഞ മദ്ദള ചക്രവർത്തി ചെർപ്പുളശ്ശേരി ശിവനെ ആദരിച്ചു. മണ്ണൂർ രാജകുമാരനുണ്ണി, പി.പി. വിനോദ് കുമാർ, പ്രകാശ് കുറുമാപ്പള്ളി, പി. ശ്രീകുമാർ, കെ.ബി. രാജേന്ദ്രൻ, പി. ശിവശങ്കരൻ എന്നിവർ സംസാരിച്ചു. രാധിക രാജേന്ദ്രൻ പ്രാർഥന നിർവഹിച്ചു. പ്രണവം ശങ്കരൻ നമ്പൂതിരി കച്ചേരി അവതരിപ്പിച്ചു. വയലിനിൽ ആർ. സ്വാമിനാഥനും മൃദംഗത്തിൽ ബാലകൃഷ്ണ കാമത്തും ഘടത്തിൽ ദീപു ഏലംകുളവും പക്കമേള ഒരുക്കി. സംഗീതോത്സവത്തിൽ ഇന്ന്: പ്രഥമ കച്ചേരി രാധിക രാജേന്ദ്രൻ 4.30ന് പ്രധാന കച്ചേരി ഷർമിള, ഷാന്തള സഹോദരിമാർ 6.45 Cherpulassery photo no1 sangeetholsavam പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവത്തിന് കൈതപ്രം ദാമോദരൻ നമ്പൂതിരി തിരിതെളിയിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.