ഇംഗ്ലീഷ് കവിതകളെ നെഞ്ചേറ്റി പ്രദീപ് എൻ. ജയപത്മനാഭൻ

തുവ്വൂർ: ഇംഗ്ലീഷ് കവിതകളെ നെഞ്ചേറ്റുകയാണ് പ്രദീപ് എൻ. ജയപത്മനാഭൻ. പാലക്കൽ വെട്ടയിലെ നെടുംപറമ്പത്ത് പ്രദീപാണ് ഇംഗ്ലീഷ് കവിത എഴുത്തുമായി ശ്രദ്ധേയനാവുന്നത്. പ്രദീപി​െൻറ 'വിസിസി റ്റുഡ്സ്' കവിത സമാഹാരമാണ് ഏറെ ശ്രദ്ധ നേടിയത്. മണ്ണാർക്കാട് കെ.എസ്.എച്ച്.എം.ബി.എഡ് കോളജ് അധ്യാപകൻ കൂടിയായ പ്രദീപ് ഒഴുവുസമയങ്ങളിലാണ് കവിത എഴുത്ത്. കോളജ് പഠനകാലത്ത് നവമാധ്യമങ്ങളിലൂടെ തുടങ്ങിയതാണ് എഴുത്ത്. ഫിസിക്സിൽ എം.എഡ് പൂർത്തിയാക്കിയ പ്രദീപ് സയൻസും ആത്മീയതയും ചേർന്നതാണ് അദ്ദേഹത്തി​െൻറ കവിതകൾ. മനുഷ്യൻ എന്ന നിലയിലെ വ്യക്തിത്വങ്ങൾക്കാണ് പ്രദീപ് കവിതകളിൽ ഏറെ പ്രാധാന്യം നൽകിട്ടുള്ളത്. ഭാര്യ കെ.വി. രഞ്ജുഷ തുവ്വൂർ വിദ്യാനികേതൻ സ്കൂൾ അധ്യാപികയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.