കാളികാവ്: അഞ്ചച്ചവിടി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മയിൽപീലി ഏകദിന സാഹിത്യ ക്യാമ്പില്‍ അമ്പത് അക്ഷരമരങ്ങള്‍ നട്ട് വിദ്യാര്‍ഥികള്‍ മാതൃകയായി. ക്യാമ്പില്‍നിന്ന് ലഭിച്ച പരിസ്ഥിതി പാഠങ്ങളുടെയും അക്ഷരവെളിച്ചങ്ങളുടെയും നന്മ കെടാതെ സൂക്ഷിക്കാനാണ് തെരഞ്ഞെടുക്കപ്പെട്ട അമ്പത് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്‌കൂള്‍ മുറ്റത്ത് അക്ഷരമരങ്ങള്‍ നട്ടത്. വിദ്യാരംഗം കലാസാഹിത്യവേദിയും മലപ്പുറം പേരക്ക ബുക്സും ചേര്‍ന്നാണ് മയിൽപീലി ക്യാമ്പ് സംഘടിപ്പിച്ചത്. സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് ദോസ്താണ് അരളിമരത്തൈകള്‍ സംഭാവന ചെയ്ത് ആദ്യമരം നട്ടത്. തുടര്‍ന്ന് നടന്ന സാഹിത്യ ക്യാമ്പില്‍ 'കഥവരുന്ന വഴി'യില്‍ മുഖ്താര്‍ ഉദരംപൊയിൽ, ഹംസ ആലുങ്ങല്‍, ശിഹാബ് പറാട്ടി, ഒ.കെ ശിവപ്രസാദ് മാസ്റ്റര്‍, എൻ. മെഹബൂബ് മാസ്റ്റര്‍ എന്നിവര്‍ പെങ്കടുത്തു. 'കവിത വരുന്ന വഴി'യില്‍ ശ്രീധരന്‍ എൻ. ബല്ല, സക്കീര്‍ ഹുസൈന്‍ അടക്കാക്കുണ്ട്, സി.ടി. കുഞ്ഞയമു മാസ്റ്റര്‍, ഇ. രോഷ്നി എന്നിവരും പങ്കുചേര്‍ന്നു. എങ്ങനെ നല്ല വിദ്യാര്‍ഥിയാകാം എന്ന വിഷയത്തില്‍ കുട്ടികള്‍ രചിച്ച ആസ്വാദനക്കുറിപ്പുകള്‍ക്ക് സമാപന സമ്മേളനത്തില്‍ ശ്രീധരന്‍ എന്‍. ബല്ല സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.ടി. റഷീദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ മുജീബ് തെക്കന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സക്കീര്‍ ഹുസൈന്‍ സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ അക്മല്‍ നന്ദിയും പറഞ്ഞു. -മയിൽപീലി സാഹിത്യ ക്യാമ്പിെൻറ ഭാഗമായി അഞ്ചച്ചവിടി ജി.എച്ച് സ്‌കൂളില്‍ കുട്ടികള്‍ക്ക് തൈകള്‍ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.