പൊ​തു​മേ​ഖ​ല ഒാ​ഹ​രി വി​റ്റ്​ 72,500 കോ​ടി സ​മാ​ഹ​രി​ക്കും ജെ​യ്​​റ്റ്​​ലി

പൊതുമേഖല ഒാഹരി വിറ്റ് 72,500 കോടി സമാഹരിക്കും ജെയ്റ്റ്ലി വ്യവസായ വളർച്ച അഞ്ചുവർഷത്തെ ഏറ്റവും താഴെ ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷം പൊതുമേഖല സ്ഥാപനങ്ങളിലെ ഒാഹരി വിറ്റ് 72,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. കഴിഞ്ഞ സാമ്പത്തിക വർഷം ഒാഹരി വിറ്റഴിച്ച് സമാഹരിച്ചത് 46,000 കോടി രൂപയാണ്. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിൽ സർക്കാറിന് പ്രത്യേകിച്ച് നിബന്ധനകളില്ലെന്നും ഉചിതമായ സമയത്ത് ഒാഹരികൾ വിറ്റഴിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. നിലവിലെ സാമ്പത്തിക സ്ഥിതിയെപ്പറ്റി മന്ത്രിസഭാംഗങ്ങളോടും മുതിർന്ന ഉദ്യോഗസ്ഥരോടും ചർച്ച നടത്തിയശേഷം വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയൽ എസ്റ്റേറ്റ് മേഖലയെ ചരക്ക് സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരും. വ്യവസായ വളർച്ച കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും താഴെയാണ്. സ്വകാര്യ നിക്ഷേപം വർധിക്കുന്നില്ല. അതിനുള്ള പരിഹാരം ഉടൻ ഉണ്ടാകും. രണ്ടു വർഷം മുമ്പ് ആഗോളതലത്തിൽ സാമ്പത്തിക ഞെരുക്കമുണ്ടായ സമയത്തും ഇന്ത്യക്ക് തിളങ്ങുന്ന സ്ഥാനമുണ്ടായിരുന്നു. രാജ്യത്തി​െൻറ ആഭ്യന്തര മൊത്ത ഉൽപാദനം (ജി.ഡി.പി) ചൈനയെ പിന്തള്ളിയാണ് അന്ന് മുന്നോട്ടുപോയത്. എന്നാൽ, 2016​െൻറ തുടക്കം മുതൽ തുടർച്ചയായ ആറുമാസ കാലയളവിൽ ജി.ഡി.പി താഴേക്ക് പോന്നു. അതോടെ രണ്ടാം ത്രൈമാസത്തിലും സാമ്പത്തിക വളർച്ചയിൽ രാജ്യം ചൈനക്കു പിന്നിലായി. മാന്ദ്യം പിടിച്ചുകെട്ടാൻ അടിയന്തര നടപടികൾ ഉടൻ കൈക്കൊള്ളും. സാമ്പത്തിക സൂചികകൾ വിലയിരുത്തിവരുകയാണ്. കൃത്യസമയത്ത് അനുയോജ്യ നടപടികളുണ്ടാകും. ജി.എസ്.ടി നടപ്പാക്കിയതുമൂലമുണ്ടായ പണപ്പെരുപ്പത്തിന് തടയിടാൻ സർക്കാറിന് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.