വീടിെൻറ മേൽക്കൂര തകർന്ന് വീണു; ഗൃഹനാഥനും ഭാര്യക്കും പരിക്ക്

അലനല്ലൂർ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വീടി​െൻറ മേൽക്കൂര തകർന്ന് വീണ് ഗൃഹനാഥനും ഭാര്യക്കും പരിക്കേറ്റു. കർക്കിടാംകുന്ന് ചന്തകുന്നിലെ പുല്ലയിൽ കോളനിയിൽ രാമകൃഷ്ണ​െൻറ വിടാണ് തകർന്നത്. തിങ്കളാഴ്ച പുലർച്ചെ 1.30നാണ് സംഭവം. ഓടും ദ്രവിച്ച മരകഷ്ണങ്ങളും ഉറങ്ങി കിടന്ന രാമകൃഷ്ണ​െൻറയും ഭാര്യയുടെയും ദേഹത്ത് വീഴുകയായിരുന്നു. ഏക മകൻ ബന്ധുവി​െൻറ വീട്ടിലായിരുന്നു. 20 വർഷങ്ങൾക്ക് മുൻപ് ഗ്രാമപഞ്ചായത്തിൽ നിന്ന് അനുവദിച്ച വീടാണ്. മൺകട്ടകൊണ്ട് നിർമിച്ച വീട് ഇപ്പോഴും അപകടാവസ്ഥയിലാണ്. സി.പി.എം ഉണിയാൽ ബ്രാഞ്ച് സെക്രട്ടറി അനിൽകുമാറി​െൻറ നേതൃത്വത്തിൽ താൽക്കാലികമായി പോളിത്തീൻ ഷീറ്റുകൊണ്ട് മേഞ്ഞിട്ടുണ്ട്. കർക്കിടാംകുന്ന് വില്ലേജ് ഓഫിസർ ജയപ്രകാശൻ വീട് സന്ദർശിച്ച് നഷ്ടം വിലയിരുത്തി. എഫ്.എസ്.സി ക്ലബ് റോഡിലെ കുഴിയടച്ചു അലനല്ലൂർ: തകർന്ന് കിടക്കുന്ന മേലാറ്റൂർ- മണ്ണാർക്കാട് റൂട്ടിലെ കുഴികൾ എഫ്.എസ്.സി ക്ലബ് പ്രവർത്തകർ അടച്ചു. കുളപ്പറമ്പ് ഭാഗത്തെ കുഴികളാണ് കോൺക്രീറ്റുകൊണ്ട് അടച്ചത്. കുഴികൾ നികത്തിയത് വാഹന യാത്രക്കാർക്ക് ആശ്വാസമായി. പാഠപുസ്തക വിതരണം പൂർത്തിയാക്കണം-- -കെ.എസ്.ടി.യു അലനല്ലൂർ: പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗം വിതരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കെ.എസ്.ടി.യു ഉപജില്ല പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. അധ്യയന വർഷത്തി​െൻറ ഒന്നാം ഘട്ടം കഴിഞ്ഞിട്ടും രണ്ടാം ഭാഗ പാഠ പുസ്തക വിതരണം മിക്ക വിദ്യാലയങ്ങളിലും ഭാഗികമാണ്. പുസ്തക വിതരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അധ്യാപക നിയമനാംഗീകാരത്തിന് കെ--ടെറ്റ് ബാധകമാക്കിയതിലെ അപാകതകൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഉപജില്ല വൈസ് പ്രസിഡൻറ് റഷീദ് ചതുരാല അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കരീം പടുകുണ്ടിൽ, ഉപജില്ല സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, കെ.ടി. അബ്ദുൽ ജലീൽ, കെ.പി.എ. സലീം, പി.സി.എം. അഷറഫ്, എ.എം. അലി അസ്ഗർ, സി.എച്ച്. സുൽഫിക്കറലി, കെ.ടി. യൂസഫ്, കെ. സാബിറ, എൻ. ഷാനവാസ് അലി, എൻ.എ. സുബൈർ, സലീം നാലകത്ത്, കെ.ജി. മണികണ്ഠൻ, കെ. കുഞ്ഞയമു, പി. മുഹമ്മദ് മുസ്തഫ, ഹാരിസ് കോലോതൊടി, കെ.പി. ഹാരിസ്, പി. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.