ശ്രീകൃഷ്ണപുരം: പഞ്ചായത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ 56.25 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായി. 2017--18 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി 100 കുടുംബങ്ങള്‍ക്ക് പശു വാങ്ങുന്നതിന് 50 ലക്ഷം രൂപയുടെ ക്ഷീരധാര പദ്ധതിക്കും 50 കന്നുകുട്ടികള്‍ക്ക് 28 മാസം സൗജന്യ കാലിത്തീറ്റ ലഭ്യമാക്കുന്നതിന് 6.25 ലക്ഷത്തിെൻറ കന്നുകൂട്ടി പരിപാലന പദ്ധതിക്കുമാണ് തുടക്കമായത്. പഞ്ചായത്ത് പ്രസിഡൻറ് സി.എന്‍. ഷാജുശങ്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം. രുഗ്മിണി അധ്യക്ഷത വഹിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ മുഹമ്മദ് ഹനീഫ പദ്ധതികള്‍ വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.സി. കുഞ്ഞിമുഹമ്മദ് സ്വാഗതവും വി.സി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. കേരഗ്രാമം പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു ശ്രീകൃഷ്ണപുരം: സമഗ്ര നാളികേര വികസനത്തിനുള്ള കൃഷിവകുപ്പിെൻറ കേരഗ്രാമം പദ്ധതി ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കരിമ്പുഴ പഞ്ചായത്ത് കൃഷിഭവനിൽ നടപ്പാക്കുന്നു. പദ്ധതി ആനുകൂല്യം ലഭിക്കാൻ 28 വരെ അപേക്ഷിക്കാം. നികുതി രസീത്, ദേശസാത്കൃത ബാങ്ക് പാസ്ബുക്കിെൻറ പകർപ്പ്, ആധാര്‍ കാര്‍ഡിെൻറ പകർപ്പ് എന്നിവ ഹാജരാക്കണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.