ലീഗ്​ പ്രതിപക്ഷമായ പറപ്പൂർ പഞ്ചായത്ത്

പറപ്പൂർ: ജില്ലയിൽ യു.ഡി.എഫ് ബന്ധം ശക്തമാക്കുന്നതി​െൻറ ഭാഗമായി വിഘടിച്ചു നിന്ന പഞ്ചായത്തുകളിൽ ബന്ധം ദൃഢമാക്കിയെങ്കിലും പറപ്പൂരിൽ ഇപ്പോഴും അത്ര സുഖകരമല്ല കാര്യങ്ങൾ. മുസ്ലിം ലീഗിനെ തറപറ്റിക്കാൻ ഒരുമിച്ച ജനകീയ മുന്നണിയുടെ കൈയിലാണ് പഞ്ചായത്ത് ഭരണം. കടലുണ്ടി പുഴയുടെ ഇരുകരകളും ഇടകലർന്നതാണ് പഞ്ചായത്ത് പരിധി. 2011ലെ കണക്ക് പ്രകാരം 36,872 ആണ് ജനസംഖ്യ. സാക്ഷരത 98 ശതമാനം. എക്കാലത്തേയും ലീഗി​െൻറ ഉരുക്ക് കോട്ടയെന്നറിയപ്പെടുന്നതാണ് പറപ്പൂർ. എന്നാൽ, 1995ൽ വിശാല സഖ്യത്തിൽനിന്ന് തിരിച്ചടി ലഭിച്ചു. അന്ന് 12 വാർഡുകളായിരുന്നു. പറമ്പൻ ഇബ്രാഹിംകുട്ടി ഹാജിയായിരുന്നു പ്രസിഡൻറ്. പി. അബ്ദുറഹ്മാൻ ഹാജി, പി.വി.കെ. ഹസീന ടീച്ചർ എന്നിവരും വിശാല സഖ്യത്തിൽ പ്രസിഡൻറ് സ്ഥാനം അലങ്കരിച്ചു. വർഷങ്ങൾക്കിപ്പുറം 2016ൽ ആണ് വീണ്ടും ജനകീയ മുന്നണി അധികാരത്തിലേറിയത്. നിലവിലെ 19 സീറ്റിൽ ലീഗിന് ആറും കോൺഗ്രസിന് ഒരു സീറ്റുമുൾപ്പെടെ യു.ഡി.എഫിന് ഏഴ് സീറ്റാണ്. 12 സീറ്റുള്ള ജനകീയ മുന്നണിയാണ് അധികാരത്തിൽ. സി.പി.എം, വിമത കോൺഗ്രസ്, പി.ഡി.പി, വെൽഫെയർ പാർട്ടി എന്നീ കക്ഷികൾ ചേർന്നതാണ് ജനകീയ മുന്നണി. പറങ്ങോടത്ത് മുഹമ്മദ് കുട്ടിയാണ് പ്രസിഡൻറ്. പി.വി.കെ. ഹസീന ടീച്ചർ ഉപാധ്യക്ഷ. എൽ.ഡി.എഫ് സർക്കാറി​െൻറ ആനുകൂല്യങ്ങൾ മുന്നണിക്ക് പ്രതീക്ഷ നൽകുന്നുവെന്നാണ് അവകാശം. വർഷങ്ങളായി കാത്തിരുന്ന മാവേലി സ്‌റ്റോർ യാഥാർഥ്യമായി. പൊതുശ്മശാനത്തിന് ഇരിങ്ങല്ലൂരിൽ 82 സ​െൻറ് സ്ഥലം വാങ്ങി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി വരുന്നു. പുതിയ പദ്ധതികൾക്ക് ഫണ്ടുകൾ അനുവദിച്ചു. അതേസമയം, തെരഞ്ഞെടുപ്പിൽ അതത് പാർട്ടി നിലപാടുകൾക്ക് അനുസരിച്ച് പ്രവർത്തിക്കാമെന്നാണ് ജനകീയ മുന്നണി കരാർ. പഞ്ചായത്ത് ഭരണത്തെ ബാധിക്കാത്ത തരത്തിലായിരിക്കണം നടപടികൾ. യു.ഡി.എഫ് സംവിധാനം ഇല്ലെങ്കിലും കെ.എൻ.എ. ഖാദർ പത്രിക സമർപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഭിന്നതകൾ മറന്ന് പ്രവർത്തിക്കാനാവുമെന്നാണ് യു.ഡി.എഫ് നേതൃത്വം കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.