മെഡിക്കൽ കോളജി​ൽ സീറ്റ്​ വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​: അന്വേഷിക്കേണ്ടെന്ന നിലപാടിൽ പൊലീസ്​

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജി​െൻറ പേരിൽ വ്യാജരേഖ ചമച്ച് പ്രവേശന തട്ടിപ്പ് നടത്തിയ സംഭവം അന്വേഷിക്കേണ്ടെന്ന നിലപാടിൽ പൊലീസ്. എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രൂപ വിദ്യാർഥിയിൽനിന്ന് തട്ടിയെടുത്തത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മറ്റൊരാളും തട്ടിപ്പുസംഘത്തി​െൻറ കെണിയിൽപ്പെെട്ടങ്കിലും പണം നഷ്ടമായിരുന്നില്ല. മലപ്പുറം, പത്തനംതിട്ട സ്വദേശികൾ തങ്ങൾക്ക് പ്രവേശനം ലഭിച്ചെന്ന് കാണിക്കുന്ന വ്യാജരേഖകളുമായി തിങ്കളാഴ്ച കോളജിൽ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കോളജ് അധികൃതർ ഇവർക്കെതിരെ നൽകിയ പരാതിയിൽ ബന്ധപ്പെട്ടവർ കുറ്റക്കാരല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് പണം നഷ്ടമായ ആളോട് തട്ടിപ്പ് നടന്ന സ്ഥലത്ത് പരാതി നൽകാൻ പൊലീസ് നിർേദശിച്ച് സംഭവത്തിൽ കൂടുതൽ അന്വേഷണം വേണ്ടെന്ന നിഗമനത്തിൽ എത്തുകയായിരുന്നു എന്നാണ് വിവരം. അതേസമയം സംഭവം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാത്തത് ഇത്തരം തട്ടിപ്പുകൾ വർധിക്കാനിടയാക്കുമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. മെഡിക്കൽ കോളജിൽ കശ്മീർ വിദ്യാർഥിക്കായി സംവരണം ചെയ്ത സീറ്റിൽ പ്രവേശനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നത്. ബിഹാറിലുള്ള ഒരാളുടെ അക്കൗണ്ടിലേക്കാണ് വിദ്യാർഥി മൂന്നുലക്ഷം രൂപ അയച്ചതെന്നതിനാൽ അവിടെയുള്ളവരാണ് തട്ടിപ്പുസംഘമെന്നും സംശയമുയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.