പുത്തനാൽക്കൽ സംഗീതോത്സവത്തിന് ഇന്ന് തിരിതെളിയും

ചെർപ്പുളശ്ശേരിക്ക് പത്ത് ദിന സംഗീതരാവുകൾ ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ സംഗീതോത്സവത്തിന് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പ്രശസ്ത സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി തിരിതെളിയിക്കും. 70 തികയുന്ന മദ്ദള വിദ്വാൻ ചെർപ്പുളശ്ശേരി ശിവനെ ആദരിക്കും. നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് അധ്യക്ഷത വഹിക്കും. പ്രണവം ശങ്കരൻ നമ്പൂതിരി കച്ചേരി അവതരിപ്പിക്കും. 22ന് ഷാർമിള, ഷാന്തള സഹോദരിമാരും 23ന് ഹരിരാഗ്നന്ദനും 24ന് ബാംഗ്ലൂർ ബ്രദേഴ്സും 25ന് രാമകൃഷ്ണമൂർത്തിയും 26ന് സാകേത് രാമനും 27ന് മഹതിയും 28ന് ടി.എച്ച്. സുബ്രഹ്മണ്യനും 29ന് ടി.എൻ.എസ്. കൃഷ്ണയും 30ന് വെള്ളിനേഴി സുബ്രഹ്മണ്യനും കച്ചേരികൾ അവതരിപ്പിക്കും. എല്ലാ ദിവസവും 4.30ന് പ്രഥമ കച്ചേരി അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.