ഭാഗവത സപ്താഹ യജ്ഞം

വള്ളിക്കുന്ന്: കടലുണ്ടി പിഷാരിക്കൾ ശ്രീദുർഗാദേവി ക്ഷേത്രത്തിലെ ഏഴാമത് ഭാഗവത സപ്താഹ യജ്ഞത്തിനും നവരാത്രി ആഘോഷങ്ങൾക്കും വ്യാഴാഴ്ച തുടക്കമാവുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് യജ്ഞശാലയിലേക്ക് ഘോഷയാത്ര ആരംഭിക്കും. എം.കെ. രാഘവൻ എം.പി പരിപാടികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലവറ നിറക്കൽ നടക്കും. വിവിധ ദിവസങ്ങളിലായി ഗോപികനൃത്തം, പ്രഭാഷണങ്ങൾ, രുക്മിണി സ്വയംവര ഘോഷയാത്ര, നൃത്തനൃത്യങ്ങൾ എന്നിവ നടക്കും. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് അവശത അനുഭവിക്കുന്നവരെയും രോഗപീഡകൾ ഉള്ളവരെയും സഹായിക്കുന്നതിന് ഏർപ്പെടുത്തിയ ദേവാശ്രയം സഹായവിതരണവും നടക്കും. സെപ്റ്റംബർ 30ന് സമാപിക്കും. വട്ടപ്പറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. വാർത്തസമ്മേളനത്തിൽ ചെറായി കൃഷ്ണൻ, പറമ്പിൽ വേലായുധൻ, പുതുവായി രാജേഷ്, ലിൻജു തറയിൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.