യൂത്ത്​ ലീഗ് സെമിനാർ നാളെ മലപ്പുറത്ത്

മലപ്പുറം: മണ്ഡലം മുസ്ലിം യൂത്ത് ലീഗ് 'ബഹുസ്വരതയെ ഭയപ്പെടുന്നതാര്' എന്ന തലക്കെട്ടിൽ 22ന് വൈകുന്നേരം മൂന്നരക്ക് സെമിനാർ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം മുനിസിപ്പൽ ബസ്സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. േപ്രമചന്ദ്രൻ, കെ. മുരളീധരൻ എം.എൽ.എ, അഡ്വ. കെ.എൻ.എ. ഖാദർ, അഡ്വ. യു.എ. ലത്തീഫ്, പി. ഉബൈദുല്ല എം.എൽ.എ, ടി.വി. ഇബ്രാഹിം എം.എൽ.എ, മുജീബ് കാടേരി, അൻവർ മുള്ളമ്പാറ, കെ.ടി. അഷ്റഫ് തുടങ്ങിയവർ സംബന്ധിക്കും. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് കെ.എൻ. ഷാനവാസ്, ജനറൽ സെക്രട്ടറി അഷ്റഫ് പാറച്ചോടൻ, ട്രഷറർ എൻ.പി. അക്ബർ, സി.പി. അബ്ദുറഹ്മാൻ, കെ.പി. സവാദ്, എ.പി. ഷെരീഫ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.