മോഷണക്കേസ്​ പ്രതി 'ഫാൻറം ഷാജി' ​ട്രെയിനിൽനിന്ന്​ ചാടി രക്ഷപ്പെട്ടു

മോഷണക്കേസ് പ്രതി 'ഫാൻറം ഷാജി' ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെട്ടു ഇരവിപുരം: കോടതിയിൽ ഹാജരാക്കിയ ശേഷം ട്രെയിനിൽ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്ന മോഷണക്കേസ് പ്രതി പൊലീസുകാരെ വെട്ടിച്ച് ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെട്ടു. വർക്കല സ്വദേശി 'ഫാൻറം ഷാജി' എന്ന ഷാജിയാണ് കൊല്ലത്തിനും ഇരവിപുരത്തിനും ഇടയിൽ ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി എേട്ടാടെ ഹൗറ–കൊച്ചുവേളി ട്രെയിനിൽനിന്നാണ് ഇയാൾ ചാടിയത്. തിരുവനന്തപുരം സ്വദേശിയായ രാജേഷ് എന്ന കൂട്ടുപ്രതിയൊടൊപ്പം പിറവം കോടതിയിൽ ഹാജരാക്കിയശേഷം സിറ്റി എ.ആർ ക്യാമ്പിലെ ഷമീർ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവരുകയായിരുന്നു. ട്രെയിൻ കൊല്ലം വിട്ടപ്പോൾ ബാത്ത് റൂമിൽ പോകണമെന്ന് ഷാജി ആവശ്യപ്പെട്ടതിനെ തുടർന്ന് കൈവിലങ്ങ് അഴിച്ചുമാറ്റി. ടോയ്െലറ്റി​െൻറ ഭാഗത്തേക്ക് പോയ ഇയാൾ ട്രെയിൻ കൊല്ലം കോളജ് ജങ്ഷൻ കഴിഞ്ഞപ്പോൾ പുറത്തേക്ക് ചാടുകയായിരുന്നു. തുടർന്ന് പൊലീസുകാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ഇരവിപുരം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ ചങ്ങല വലിച്ചു നിർത്തി. ഇരവിപുരം പൊലീസെത്തി കൂട്ടുപ്രതിയെ സ്റ്റേഷനിലേക്ക് മാറ്റി. 15 മിനിറ്റിലേറെ ഇരവിപുരത്ത് നിർത്തിയിട്ട ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. നീല പാൻറ്സും വെള്ള ജൂബയുമായിരുന്നു രക്ഷപ്പെട്ടപ്പോൾ ഷാജി ധരിച്ചിരുന്നതെന്ന് െപാലീസ് പറഞ്ഞു. ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.