ഹരിതാര്‍ദ്ര സാന്ത്വനം സന്ദേശയാത്ര

പാലക്കാട്: സംബോധ് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തില്‍ സ്വാമി ആധ്യാത്മാനന്ദ സരസ്വതി നയിക്കുന്ന 21ന് ജില്ലയിലെത്തും. 21ന് രാവിലെ എട്ടിന് മണ്ണാര്‍ക്കാട് മുക്കണ്ണം ശിവക്ഷേത്രത്തിലാണ് ആദ്യ പരിപാടി. 23 വരെ യാത്ര ജില്ലയിലുണ്ടാവും. 22ന് രാവിലെ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസും സംവാദവും കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ നടക്കും. 23ന് വൈകീട്ട് മോയന്‍ എൽ.പി സ്‌കൂളില്‍ നടക്കുന്ന യോഗത്തിൽ വിശിഷ്ടവ്യക്തികളെ ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ സെക്രട്ടറി ഡോ. ടി. രഘുനാഥ്, സംസ്ഥാന കോ-ഓഡിനേറ്റര്‍ വി. അമ്മു ടീച്ചര്‍, ജനറല്‍ സെക്രട്ടറി കെ.എം. ഉദയ, ഇ. സുമ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.