പാലക്കാട്: ജില്ല ആശുപത്രിയിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ പാലക്കാട് കോർട്ട് റോഡ് പാർക്കിങ് ഗ്രൗണ്ടായി. വാഹനങ്ങൾ റോഡിലും ആശുപത്രി പ്രവേശന കവാടത്തിെൻറ രണ്ടറ്റത്തും പാർക്ക് ചെയ്യുന്നതാണ് ഗതാഗതകുരുക്ക് ഉണ്ടാക്കുന്നത്. ഇതോടെ രോഗികളും വലഞ്ഞു. ആശുപത്രിയിലേക്ക് വരുന്ന വണ്ടികളെല്ലാം ബ്ലോക്കിൽ കുടുങ്ങുകയാണ്. അത്യാഹിത വിഭാഗം മോർച്ചറി റോഡിലുള്ള സൈക്യാട്രി വാർഡിലേക്ക് മാറ്റിയതോടെ ഇവിടെ വാഹന പാർക്കിങ് പൂർണമായും നിരോധിച്ചു. ഇതോടെയാണ് പാർക്കിങിന് റോഡിലേക്ക് മാറ്റിയത്. േട്രാമ കെയർ നിർമാണം പൂർത്തിയാകുന്നതുവരെ ആശുപത്രിയിലെത്തുന്ന വാഹനങ്ങൾക്ക് കോട്ടമൈതാനത്ത് പാർക്കിങ് സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ നഗരസഭ ചെയർപഴ്സന് അപേക്ഷ നൽകിയിരുന്നു. അത്യാഹിത വിഭാഗം മാറ്റുേമ്പാൾ ആശുപത്രിയിലേക്കുള്ള വാഹന ഗതാഗതം നിയന്ത്രിക്കേണ്ടിവരുന്നത് നേരത്തെ അറിഞ്ഞിട്ടും ആവശ്യമായ നടപടി സ്വീകരിക്കാഞ്ഞതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. pl4 ജില്ല ആശുപത്രിക്ക് മുന്നിലെ പാർക്കിങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.