ഫോട്ടോഗ്രാഫേഴ്സ് അസോ. സമ്മേളനവും നേത്ര പരിശോധന ക്യാമ്പും

ആലത്തിയൂർ: ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ യൂനിറ്റ് സമ്മേളനവും സൗജന്യ നേത്രപരിശോധന ക്യാമ്പും ജില്ല ട്രഷറർ മസൂദ് മംഗലം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് സുകുമാരൻ പച്ചാട്ടിരി അധ്യക്ഷത വഹിച്ചു. അൻവർസൈൻ, സുധീർ കാവിലക്കാട്, സജിത്ത് ഷൈൻ, നൗഫൽ മംഗലം എന്നിവർ സംസാരിച്ചു. ഷിബിലി സ്വാഗതവും മൊയ്തീൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം തിരൂർ മേഖല സെക്രട്ടറി സജിത്ത് ഷൈൻ ഉദ്ഘാടനം ചെയ്തു. സുകുമാരൻ പച്ചാട്ടിരി മുഖ്യ പ്രഭാഷണം നടത്തി. അൻവർ സൈൻ അധ്യക്ഷത വഹിച്ചു. സുധീർ കാവിലക്കാട്, റിയാസ് ബാബു, സുലൈമാൻ, ബാബു, ഷിബിലി, നിസാർ മംഗലം എന്നിവർ സംസാരിച്ചു. റാഷിദ് സ്വാഗതവും നൗഫൽ മംഗലം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: നൗഫൽ മംഗലം (പ്രസി.), റാഷിദ് ഫ്രയിം (സെക്ര.), നിള ബാബു (ട്രഷ.), മേഖല കമ്മിറ്റി അംഗങ്ങളായി സുകുമാരൻ പച്ചാട്ടിരി, സുധീർ കാവിലക്കാട്, അൻവർസൈൻ, ഷിബിലി എലഗൻസ് എന്നിവരെ തെരഞ്ഞെടുത്തു. ഞാറു നടീൽ ഉത്സവം വളാഞ്ചേരി: മാറാക്കര പഞ്ചായത്തിലെ കീഴ്മുറിയിലെ മൂന്ന് ഏക്കർ വരുന്ന പാടശേഖരത്തിൽ ഞാറു നടീൽ ഉത്സവം സംഘടിപ്പിച്ചു. സി.പി.എം, കെ.എസ്.കെ.ടി.യു, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് നെൽകൃഷി ആരംഭിച്ചത്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായാണ് ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചത്. പരിപാടി സി.പി.എം വളാഞ്ചേരി ഏരിയ സെക്രട്ടറി കെ.പി. ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു വളാഞ്ചേരി ഏരിയ പ്രസിഡൻറ് കെ.പി. നാരായണൻ അധ്യക്ഷത വഹിച്ചു. മാറാക്കര പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. പി. ജാബിർ, സി.എച്ച്. ജലീൽ എന്നിവർ സംസാരിച്ചു. സി. ബാവ, കെ. ഹസൻ, ഫിറോസ്‌ പള്ളിമാലിൽ, കെ. സത്യൻ, അബ്ദുൽ റസാഖ്, കെ.പി. അശ്വിൻ, ടി.പി. ഹസീബ്, കുഞ്ഞുമുഹമ്മദ്‌ പുന്നത്തല തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.