കുറ്റിപ്പുറം^ആമപ്പാറ റോഡ് ഇടിഞ്ഞു

കുറ്റിപ്പുറം-ആമപ്പാറ റോഡ് ഇടിഞ്ഞു കോട്ടക്കൽ: മഴയെ തുടർന്ന് റോഡി​െൻറ വശം പാടത്തേക്ക് ഇടിഞ്ഞ നിലയിൽ. കുറ്റിപ്പുറം-ആമപ്പാറ റോഡാണ് തകർന്നത്. ടാറഡക്കമുള്ള ഭാഗമാണ് താഴത്തേക്ക് പതിച്ചത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നഗരസഭ ചെയർമാൻ കെ.കെ. നാസർ സ്ഥലം സന്ദർശിച്ചു. ബുധനാഴ്ച രാവിലെ മുതൽ നവീകരണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. റോഡി​െൻറ മറുഭാഗത്തുള്ള ട്രാൻസ്ഫോർമറിനും മണ്ണിടിച്ചിൽ ഭീഷണി ഉയർത്തുന്നുണ്ട്. പടം / തകർന്ന കുറ്റിപ്പുറം-ആമപ്പാറ റോഡ് നഗരസഭ അധികൃതർ സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.