ധർമസംവാദം ഒക്​ടോബർ ഏഴിന്​ അങ്ങാടിപ്പുറത്ത്​

മലപ്പുറം: കൊളത്തൂർ അദ്വൈതാശ്രമത്തി​െൻറ 25ാം വാർഷികത്തോടനുബന്ധിച്ച് സ്വാമി ചിദാനന്ദപുരി നടത്തുന്ന ധർമസംവാദം ഒക്ടോബർ ഏഴിന് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രമൈതാനത്ത് നടക്കും. രാവിലെ പത്തിന് വിദ്യാർഥികളുമായും 12ന് ഹൈന്ദവ നേതൃത്വവുമായും ചിദാനന്ദപുരി സംവദിക്കും. മൂന്ന് മണിക്ക് ധർമസംവാദ പൊതുസമ്മേളനം നടക്കും. പ്രഭാഷണവും സംശയ നിവാരണവും ഉൾപ്പെടുന്നതാണ് പരിപാടി. സ്വാഗതസംഘം ഒാഫിസ് ഉദ്ഘാടനം അങ്ങാടിപ്പുറത്ത് അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി എം.കെ. അരവിന്ദാക്ഷൻ നിർവഹിച്ചു. എ.പി. വാസുമാസ്റ്റർ അധ്യക്ഷത വഹിച്ചു. പി. വിജയൻ, കെ. ഭാസ്കരൻ, എ. രാമചന്ദ്രൻ, ഇ.പി. നിദാസ് സംസാരിച്ചു. സംവാദത്തി​െൻറ സ്വാഗതസംഘം യോഗം ബുധനാഴ്ച വൈകീട്ട് ആറിന് അങ്ങാടിപ്പുറം ഗോകുലം ലോഡ്ജ് ഒാഡിറ്റോറിയത്തിൽ നടക്കും. ഫോൺ: 9745757 265.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.