മലപ്പുറം: പാസ്പോര്‍ട്ട് സേവ കേന്ദ്രത്തില്‍ പാസ്പോര്‍ട്ടിന് കവറിടാന്‍ നിർബന്ധിച്ച് പണം ഇൗടാക്കില്ല. ഇക്കാര്യം വിശദമാക്കുന്ന നോട്ടീസ് ഉടൻ പാസ്പോർട്ട് സോവാകേന്ദ്രത്തിൽ പതിക്കും. പാസ്പോർട്ട് അപേക്ഷകരിൽനിന്ന് 300 രൂപ മുതല്‍ 600 വരെ ഇൗടാക്കിയതിനെ തുടർന്ന് എതിർപ്പും പ്രതിഷേധവും ഉയർന്നിരുന്നു. ഈ കാര്യം ശ്രദ്ധയിൽപ്പെട്ടതായും വിഷയം റീജനല്‍ പാസ്പോര്‍ട്ട് ഓഫിസറുമായി സംസാരിച്ചതായും ഇ.ടി. മുഹമ്മദ് ബഷീർ എം.പി വ്യക്തമാക്കി. പണം വാങ്ങാം എന്ന സര്‍ക്കുലര്‍ വന്നിരുന്നുവെന്നത് ശരിയാണെന്നും എന്നാലിത് നിര്‍ബന്ധമല്ലെന്നും അപേക്ഷകര്‍ക്ക് വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യാമെന്നും പാസ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. imege: mplaspassport
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.