ആലത്തൂർ: വിശ്വകർമ സമുദായ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ശാഖകളിൽ വിശ്വകർമ ദിനം ആഘോഷിച്ചു. ജില്ല കമ്മിറ്റിയുടെ ദിനാഘോഷം പ്രസിഡൻറ് കെ.വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കെ. വിജയകുമാർ, എൻ. സുബ്രഹ്മണ്യൻ, എ. വിനോദ്, സി. ചന്ദ്രൻ, കെ. കൃഷ്ണമൂർത്തി, വി. കൃഷ്ണൻകുട്ടി, വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കാവശ്ശേരി ശാഖയിൽ ജില്ല ജോയൻറ് സെക്രട്ടറി വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം. രാജേഷ് അധ്യക്ഷത വഹിച്ചു. മാടമ്പി കാട് ശാഖയിൽ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. കെ. സുന്ദരൻ അധ്യക്ഷത വഹിച്ചു. കൊടുവായൂർ ശാഖയിൽ എ. ചെന്താമര ഉദ്ഘാടനം ചെയ്തു. െക. വേണു അധ്യക്ഷത വഹിച്ചു. വിരിഞ്ഞിപ്പാടം ശാഖയിൽ കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബിജു അധ്യക്ഷത വഹിച്ചു. പെരുവെമ്പ് ശാഖയിൽ എ. വിനോദ് ഉദ്ഘാടനം ചെയ്തു.- എൻ. സന്തോഷ് അധ്യക്ഷത വഹിച്ചു. മാത്തൂർ പടിഞ്ഞാറെ തറയിൽ വിശ്വകർമ ദിനം കെ.എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. അപ്പു മണി അധ്യക്ഷത വഹിച്ചു. മാത്തൂർ പടിഞ്ഞാറെ തറയിൽ വൃക്കരോഗിയായ സജീഷ് എന്ന 14കാരെൻറ ചികിത്സക്ക് ഒരു മാസത്തേക്കുള്ള മരുന്നിെൻറ ചെലവും കൊടുവായൂർ കമ്മന്തറയിൽ ജോലിക്കിടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ സതീഷിെൻറ ഒരു മാസത്തേക്കുള്ള വീട്ടുസാധനങ്ങളുടെ ചെലവും സൊസൈറ്റി വഹിക്കാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.