നിറഞ്ഞൊഴുകി നിള

ഒറ്റപ്പാലം: രണ്ടു ദിവസത്തെ മഴയിൽ നിള ജലസമൃദ്ധമായി. ഇടതൂർന്നു വളർന്ന പൊന്തക്കാടുകളെ മൂടി ഇരുകരമുട്ടി നിളയൊഴുകുന്നത് കാണാൻ നിരവധി പേരാണ് മായന്നൂർ പാലത്തിൽ എത്തുന്നത്. ഏതാനും വർഷങ്ങളായി ജലസമൃദ്ധമായ നിള ഒറ്റപ്പാലത്തുകാർക്ക് അന്യമാണ്. മായന്നൂർ പാലം 2011 ജനുവരിയിലാണ് നാടിനു സമർപ്പിച്ചത്. ഇതിനുശേഷം ഒരിക്കൽപോലും പുഴ ജലസമൃദ്ധമായിട്ടില്ലെന്ന് തീരദേശ കുടുംബങ്ങൾ പറയുന്നു. പുഴയുടെ നിദാനത്തോടൊപ്പമുള്ള പ്രദേശങ്ങളിലെ വയലുകളിലേക്ക് വെള്ളം കയറിയത് വിളനാശത്തിനും ഇടയാക്കിയിട്ടുണ്ട്. മായന്നൂർ പാലം യാഥാർഥ്യമാകുംവരെ മായന്നൂർ--ഒറ്റപ്പാലം യാത്രക്ക് ആളുകൾ ആശ്രയിച്ചിരുന്നത് മഴക്കാലത്ത് തോണികളെയാണ്. മഴയുള്ള പല ദിവസങ്ങളിലും കുത്തൊഴുക്ക് കാരണം തോണിയിറക്കാൻ പോലും കഴിഞ്ഞിരുന്നില്ല. മഴയൊഴിയുന്നതോടെ ഒറ്റപ്പാലത്തെ നിളയും വരളുന്നതാണ് അനുഭവം. CAPTION പരന്നൊഴുകുന്ന നിള. ഒറ്റപ്പാലത്തെ കാഴ്ച
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.