കനത്ത മഴ: ചമ്രവട്ടം ​െറഗുലേറ്റർ -കംബ്രിഡ്ജിെൻറ ഷട്ടറുകൾ തുറന്നു

പൊന്നാനി: ദിവസങ്ങളായി മഴ ശക്തമായതോടെ ചമ്രവട്ടം െറഗുലേറ്റർ -കംബ്രിഡ്ജി​െൻറ ഷട്ടറുകൾ തുറന്നു. പുഴയിൽ ശക്തമായ കുത്തൊഴുക്കായതിനാൽ തിങ്കളാഴ്ച ഏഴ് ഷട്ടറുകളാണ് തുറന്നത്. ചമ്രവട്ടം െറഗുലേറ്റർ- കം-ബ്രിഡ്ജിന് മൊത്തം 70 ഷട്ടറുകളാണുള്ളത്. ഇതിൽ 47 ഷട്ടറുകൾ നേരേത്ത തുറന്നിരുന്നു. ഇതോടെ മൊത്തം 54 ഷട്ടറുകൾ തുറന്നു. ചമ്രവട്ടം അയ്യപ്പക്ഷേത്രത്തി​െൻറ ഭാഗത്തുള്ള ഷട്ടറുകളും നരിപ്പറമ്പ് ഭാഗത്തുള്ള കുറച്ച് ഷട്ടറുകളും തുറന്നിട്ടില്ല. അയ്യപ്പക്ഷേത്രത്തി​െൻറ ഭാഗത്തെ ഷട്ടർ ഉയർത്തിയാൽ ക്ഷേത്രത്തിലേക്ക് വെള്ളം കയറാൻ സാധ്യതയുള്ളതിനാലാണ് തുറക്കാതിരുന്നത്. ഇനി 16 ഷട്ടറുകൾ മാത്രമാണ് തുറക്കാനുള്ളത്. നിലവിൽ ജലനിരപ്പ് മൂന്നര മീറ്ററിലധികം ഉയർന്നിട്ടുണ്ട്. ഇനിയും ഉയർന്നാൽ ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്താനാണ് നീക്കം. പുഴയുടെ ഇരു ഭാഗങ്ങളിലുമുള്ളവർ പുഴയിലിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വട്ടംകുളം സ്വദേശിയെ മരണസർട്ടിഫിക്കറ്റിൽ അഫ്ഗാനിയാക്കി പഞ്ചായത്ത് എടപ്പാൾ: ജീവിതാവസാനം വരെ ഇന്ത്യയിൽ ജീവിച്ചയാളെ അഫ്ഗാനിസ്താനിയാക്കി പഞ്ചായത്ത് സെക്രട്ടറിയുടെ മരണസർട്ടിഫിക്കറ്റ്. മലപ്പുറം ജില്ലയിലെ വട്ടംകുളം സ്വദേശിയായ പരേതനായ വലിയപറമ്പത്ത് മുഹമ്മദുണ്ണിയെയാണ് പഞ്ചായത്ത് രേഖയിൽ അഫ്ഗാനിസ്താനിയാക്കിയത്. ആഗസ്റ്റ് 26ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മുഹമ്മദുണ്ണിയുടെ വീട്ടുകാർക്ക് സെപ്റ്റംബർ 16ന് നൽകിയ മരണ സർട്ടിഫിക്കറ്റിലെ മേൽവിലാസത്തിലാണ് വട്ടംകുളം പി.ഒ എന്നതിന് ശേഷം അഫ്ഗാനിസ്താൻ എന്നും ടൈപ്പ് ചെയ്തിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.