യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനാനുമതി

തിരുവനന്തപുരം: ഈ നവരാത്രി കാലത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ ഗായകൻ ഡോ.കെ.ജെ. യേശുദാസിന് അനുമതി. ക്ഷേത്രഭരണ സമിതി യോഗമാണ് അനുമതി നൽകിയത്. ശുഭകാര്യങ്ങൾക്ക് ഹരിശ്രീ കുറിക്കുന്ന വിജയദശമി ദിനമായ 30ന് യേശുദാസിന് ക്ഷേത്രദർശനം നടത്താൻ തിങ്കളാഴ്ച ചേർന്ന ഭരണസമിതിയാണ് അനുമതി നൽകിയത്. ശ്രീപത്മനാഭനെ തൊഴാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് യേശുദാസ് ക്ഷേത്രം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർക്ക് കത്തയച്ചിരുന്നു. എക്സിക്യൂട്ടിവ് ഓഫിസർ വി. രതീഷ് കത്ത് ക്ഷേത്രം ഭരണസമിതിക്ക് മുന്നിൽെവച്ചു. ക്ഷേത്രാചാരങ്ങൾ പാലിക്കുന്ന ഹിന്ദുമത വിശ്വാസിയാണെന്ന് എഴുതിക്കൊടുക്കുകയും ഹിന്ദുമത വിശ്വാസിയാണെന്ന മറ്റൊരാളുടെ സാക്ഷ്യപത്രം കാണിക്കുകയും ചെയ്താൽ ക്ഷേത്ര പ്രവേശനമാവാമെന്നാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കീഴ്വഴക്കം. യേശുദാസായതിനാൽ മറ്റൊരാളുടെ സാക്ഷ്യപത്രം ആവശ്യമില്ല. ഹിന്ദുമത വിശ്വാസിയാണെന്ന് എഴുതി നൽകിയാൽ മാത്രം മതിയെന്നായിരുന്നു ഭരണസമിതിയുടെ തീരുമാനം. യേശുദാസ് അങ്ങനെ എഴുതി നൽകിയതോടെ അദ്ദേഹത്തിന് ക്ഷേത്ര പ്രവേശനത്തിന് അനുമതിയായി. 1952ലെ ദേവസ്വം ബോർഡ് ഉത്തരവു പ്രകാരം, ഇതരമതത്തിൽ ജനിച്ച ഭക്തർക്ക് ബോർഡി​െൻറ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ഹിന്ദുമത വിശ്വാസിയാണെന്ന് എഴുതി നൽകിയാൽ മാത്രം മതി. യേശുദാസി​െൻറ അപേക്ഷ പരിഗണിച്ച ശേഷം ക്ഷേത്രം എക്സിക്യൂട്ടിവാണ് അനുമതി നല്‍കിയത്. സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ടസമിതിയാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണം നടത്തുന്നത്. വിദേശികളും മറ്റും ക്ഷേത്രത്തിൽ എക്സിക്യൂട്ടിവ് ഓഫിസറുടെ അനുവാദത്തോടെ പ്രവേശിക്കാറുണ്ട്. മൂകാംബിക, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലെ സ്ഥിരംസന്ദർശകനാണ് യേശുദാസ്. ഇപ്പോള്‍ അമേരിക്കയിലാണ് യേശുദാസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.