'നാടുകാണി ചുരത്തിൽ പ്രത‍്യേക നിരീക്ഷണം ഏർപ്പെടുത്തണം'

നിലമ്പൂർ: മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന നാടുകാണി ചുരം മേഖലയിൽ പ്രത‍്യേക നിരീക്ഷണ സംവിധാനം വേണമെന്ന് പി.വി. അൻവർ എം.എൽ.എ. ഇതുമായി ബന്ധപ്പെട്ട് ജില്ല കലക്ടർക്ക് അദ്ദേഹം കത്ത് നൽകി. ദുരന്തനിവാരണ സേനയുടെ സാന്നിധ‍്യം ചുരത്തിൽ ഉറപ്പാക്കണമെന്ന് കത്തിൽ ആവശ‍്യപ്പെടുന്നു. മഴയുടെ ശക്തി കുറയുന്നതു വരെയെങ്കിലും നിരീക്ഷണമുണ്ടാകണം. മരം വീണും മണ്ണിടിയുന്നതുമൂലവുമുണ്ടാവുന്ന തടസ്സം നീക്കം ചെയ്യാൻ ഏറെ സമയമെടുക്കുന്നത് ഒഴിവാക്കാനാണിത്. കാട്ടാന ഉൾെപ്പടെയുള്ള വന‍്യജീവികളുടെ സാന്നിധ‍്യമുള്ള റോഡിൽ സ്ത്രീകളും കുട്ടികളുമടക്കം കുരുക്കിൽപ്പെട്ട് കിടക്കുന്നത് അപകട സാധ‍്യത വർധിപ്പിക്കുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.