കണ്ണന്താനത്തി​െൻറ പ്രസ്​താവന മുഖത്ത്​ തുപ്പൽ ശിവസേന

മുംബൈ: ഇന്ധനവില കൂടുന്നതുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തെ രൂക്ഷമായി വിമർശിച്ച് ശിവസേനയുടെ മുഖപത്രം 'സാമ്ന'. വാഹനങ്ങളുള്ളവർ പട്ടിണിക്കാരല്ലെന്നും ഇന്ധനം വാങ്ങാൻ കഴിവുള്ളവരാണെന്നുമുള്ള കണ്ണന്താനത്തി​െൻറ പ്രസ്താവന രാജ്യത്തെ പാവപ്പെട്ടവരെയും മധ്യവർഗത്തെയും അവഹേളിക്കുന്നതാണെന്ന് 'സാമ്ന' ആരോപിച്ചു. മുഖത്ത് തുപ്പിയതിന് സമമാണ് ഇൗ പ്രസ്താവന. കോൺഗ്രസ് ഭരണകാലത്ത് സാധാരണക്കാർ ഇങ്ങനെ അധിക്ഷേപിക്കപ്പെട്ടിട്ടില്ല. ജനങ്ങളുമായി ബന്ധവും യോഗ്യതയും ഇല്ലാത്തവരാണ് നാട് ഭരിക്കുന്നത്. ഇത്തരക്കാർ ഭരിച്ചാൽ എന്താണുണ്ടാകുകയെന്ന് നാട് അനുഭവിച്ചറിയുകയാണ്. കർഷക ആത്മഹത്യയുടെ പ്രധാന കാരണങ്ങളിലൊന്ന് അമിതമായ ഇന്ധനവിലയാണ് 'സാമ്ന' ആരോപിച്ചു. കോൺഗ്രസ് കാലത്ത് ഇന്ധനവില കൂട്ടിയതിെനതിരെ നിരത്തിലിരുന്ന രാജ്നാഥ് സിങ്, സുഷമ സ്വരാജ്, സ്മൃതി ഇറാനി എന്നിവർ ഇപ്പോൾ മന്ത്രിക്കസേരയിലാണ് ഇരിപ്പെന്നും സേന പരിഹസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.