ഗോവയിൽ പരസ്യ മദ്യപാനം വിലക്കും –പരീകർ പനാജി: ഗോവയിൽ പരസ്യ മദ്യപാനം നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി മനോഹർ പരീകർ പറഞ്ഞു. ഇതുസംബന്ധിച്ച വിജ്ഞാപനം അടുത്തമാസം പുറത്തിറങ്ങും. നിരോധനം സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ ഉദ്യോഗസ്ഥരുടെ യോഗം അടുത്ത രണ്ടാഴ്ചകൊണ്ട് വിളിച്ചുചേർക്കും. ആർക്കെങ്കിലും മദ്യപിക്കണമെന്നുണ്ടെങ്കിൽ അത് കെട്ടിടങ്ങൾക്കകത്തുവെച്ചായിരിക്കണം. പുറത്തുവെച്ച് കഴിക്കാൻ അനുവദിക്കുന്ന മദ്യശാലകളുടെ ലൈസൻസ് റദ്ദാക്കും. സംസ്ഥാനത്ത് സ്വച്ച് ഭാരത് നടപ്പാക്കുന്നതിെൻറ ഭാഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.