ജില്ലയിൽ ലഭിച്ചത്​ 1811എം.എം മഴ

മലപ്പുറം: മഴ ചൊവ്വാഴ്ചയും മാറ്റമില്ലാതെ തുടരും. തിങ്കളാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ 41.3 മില്ലിമീറ്ററും ആനക്കയത്ത് 35.0 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. 2013നുശേഷം ഏറ്റവും കനത്ത മഴയാണ് ജില്ലയിലടക്കം ഉണ്ടായതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​െൻറ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ നാലു ദിവസമായി ജില്ലയിൽ ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും മഴക്കമ്മി പരിഹരിക്കാൻ പര്യാപ്തമായിട്ടില്ല. 7.63 ശതമാനത്തി​െൻറ കുറവ് ഇപ്പോഴുമുണ്ട്. അതേസമയം കമ്മിയുടെ തോത് കുറഞ്ഞു. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 18 വരെയുള്ള കാലയളവിലാണ് ജില്ലയിൽ ഏറ്റവും ഉയർന്ന തോതിൽ മഴ ലഭിച്ചത്. ജില്ലയിൽ കഴിഞ്ഞ ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 18 വരെയുള്ള കാലയളവിൽ ലഭിച്ചത് 1811 മില്ലിമീറ്റർ മഴയാണ്. ലഭിക്കേണ്ടത് 1960.7 മില്ലിമീറ്ററും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.