സുൽത്താന എസ്​റ്റേറ്റ് തൊഴിൽ സമരം ഒത്തുതീർന്നു

കരുവാരകുണ്ട്: കേരള എസ്റ്റേറ്റിലെ സുൽത്താനയിൽ മാസങ്ങളായി തുടരുന്ന തൊഴിൽ സമരം ഒത്തുതീർന്നു. എസ്റ്റേറ്റ് മാനേജ്മ​െൻറ് പ്രതിനിധികളും തൊഴിലാളി നേതാക്കളും കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്ററുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം തീർന്നത്. ധാരണ പ്രകാരം പൂട്ടിക്കിടന്നിരുന്ന എസ്റ്റേറ്റ് തുറക്കാനും പിരിച്ചുവിട്ട മൂന്ന് തൊഴിലാളികളെ തിരിച്ചെടുക്കാനും മാനേജ്മ​െൻറ് തയാറായി. 350ന് പകരം 380 മരങ്ങൾ ടാപ്പ് ചെയ്യാൻ തൊഴിലാളികളും സമ്മതിച്ചു. അടുത്ത ഫെബ്രുവരി മുതൽ ഇത് 400 മരങ്ങളാക്കും. ഒരു തൊഴിലാളി 400 റബർ മരങ്ങൾ ടാപ്പ് ചെയ്യണമെന്ന സർക്കാർ നിർദേശം കർശനമായി നടപ്പാക്കിയതിനെ തുടർന്നാണ് മാസങ്ങൾക്ക് മുമ്പ് എസ്റ്റേറ്റിൽ സമരം തുടങ്ങിയത്. 400 മരങ്ങൾ ടാപ്പ് ചെയ്യില്ലെന്ന നിലപാടെടുത്ത മൂന്നുപേരെ പിരിച്ചുവിട്ടതോടെ സമരം രൂക്ഷമാവുകയും പിന്നീട് എസ്റ്റേറ്റ് പൂട്ടുകയുമായിരുന്നു. ഇതിനിടെ വനിതകളടക്കമുള്ള തൊഴിലാളികൾ അനിശ്ചിതകാല സമരവും നടത്തി. സമരത്തിൽ എസ്.ടി.യു ഇടപെടുകയും പലതവണ ലേബർ ഒാഫിസറുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മാനേജ്മ​െൻറുമായുള്ള ചർച്ചക്ക് വഴിതുറന്നത്. തിങ്കളാഴ്ച നടന്ന ചർച്ചയിൽ എസ്റ്റേറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ശിവകുമാർ, മാനേജർ എം.ജി. മനോജ്, തൊഴിലാളി നേതാക്കളായ പി.കെ. അബ്ദുറഹ്മാൻ, സി. മുഹമ്മദലി, ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാൻ, സെക്രട്ടറി പി. ഇമ്പിച്ചിക്കോയ തങ്ങൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.