ഇറക്കുമതി നയത്തിൽ മോദിക്ക് ഇരട്ടത്താപ്പ് -^കെ. കൃഷ്ണൻകുട്ടി എം.എൽ.എ

ഇറക്കുമതി നയത്തിൽ മോദിക്ക് ഇരട്ടത്താപ്പ് --കെ. കൃഷ്ണൻകുട്ടി എം.എൽ.എ വേങ്ങര: ഇറക്കുമതി നയത്തിൽ മോദിക്ക് ഇരട്ടത്താപ്പാണെന്ന് കെ. കൃഷ്ണൻകുട്ടി എം.എൽ.എ. -നരേന്ദ്രമോദി സർക്കാറി​െൻറ കർഷകദ്രോഹ നടപടികൾക്കെതിരെ സംയുക്ത കർഷക സംഘടന സംഘടിപ്പിച്ച മേഖല ജാഥക്ക് വേങ്ങരയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ഉൽപന്നങ്ങൾക്ക് വില കിട്ടാതിരിക്കുകയും പുറമെനിന്ന് വാങ്ങുന്ന സാധനങ്ങൾക്ക് വൻവില കൊടുക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ടി.എ. സമദ് അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി, സി.ആർ. വത്സൻ, ജോർജ് മാത്യു, തുളസീദാസ് മേനോൻ, എ.വി. വല്ലഭൻ, ജെയിംസ് കാഞ്ഞിരത്തിങ്കൽ, പി. വില്യംസ്, വി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. കെ. സുരേഷ് കുമാർ സ്വാഗതവും പി. ആലിക്കുട്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.