നല്ല, ചീത്ത സ്​പർശനങ്ങൾ തിരിച്ചറിയാൻ എൻ.സി.ഇ.ആർ.ടി പാഠപുസ്​തകത്തിൽ മാർഗനിർദേശം

നല്ല, ചീത്ത സ്പർശനങ്ങൾ തിരിച്ചറിയാൻ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ മാർഗനിർദേശം ന്യൂഡല്‍ഹി: കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തില്‍, സദുദ്ദേശ്യത്തോടെയും ദുരുദ്ദേശ്യത്തോടെയുമുള്ള സ്പര്‍ശനങ്ങള്‍ തിരിച്ചറിയാന്‍ എൻ.സി.ഇ.ആർ.ടി കുട്ടികൾക്ക് അവബോധം നൽകുന്നു. പുസ്തകങ്ങളുടെ പുറംചട്ടക്കുള്ളിലാണ് സ്പർശനങ്ങളെകുറിച്ചും മോശം സ്പർശനങ്ങളെ നേരിടുന്ന വിധത്തെപ്പറ്റിയും നിർദേശങ്ങൾ ഉൾപ്പെടുത്തുന്നത്. കുട്ടികൾക്കെതിരായ അതിക്രമം തടയൽ നിയമമായ േപാക്സോയെക്കുറിച്ചും കുട്ടികളുടെ അവകാശസംരക്ഷണത്തിനായുള്ള ദേശീയ കമീഷനെക്കുറിച്ചും ലഘുവിവരണം, ഹെൽപ്ലൈൻ നമ്പറുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തും. അടുത്തതവണ പുറത്തിറക്കുന്ന പുസ്തകങ്ങളിൽ ഇവയുണ്ടാകും. വനിതശിശുക്ഷേമ മന്ത്രാലയം മുന്നോട്ടുവെച്ച ആശയം തങ്ങൾ അംഗീകരിക്കുകയായിരുന്നെന്ന് എൻ.സി.ഇ.ആർ.ടി ഡയറക്ടർ ഋഷികേശ് സേനാപതി പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ അച്ചടിക്കുന്ന പുസ്തകങ്ങളിലും ഇത്തരം അവബോധനിർദേശങ്ങൾ ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദേശം എൻ.സി.ഇ.ആര്‍.ടി മുന്നോട്ടുവെച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.