സംയുക്​ത കർഷക ജാഥക്ക് സ്വീകരണം

ആനക്കര: കേന്ദ്ര സർക്കാറി​െൻറ കർഷകേദ്രാഹ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത കർഷക സമരസമിതി ജാഥക്ക് നീലിയാട്ട് സ്വീകരണം നൽകി. സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ജാഥാ ക്യാപ്റ്റൻ കെ. കൃഷ്ണൻ കുട്ടി എം.എൽ.എയെ ഷാൽ അണിയിച്ച് സ്വീകരിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. മമ്മിക്കുട്ടി, ടി.കെ. നാരായണദാസ്, ഏരിയ സെക്രട്ടറി വി.കെ. ചന്ദ്രൻ, കർഷക സംഘം ജില്ല സെക്രട്ടറി പി.കെ. സുധാകരൻ, പ്രസിഡൻറ് കെ.വി. വിജയദാസ് എം.എൽ.എ, ജോസ് മാത്യു, മുരുകദാസ്, ദേവ ദാസ് എന്നിവർ സംസാരിച്ചു. കൂറ്റനാട് സ​െൻററിൽ നൽകിയ സ്വീകരണത്തിൽ എൻ.എം. അബ്ദുറാൻ അധ്യക്ഷത വഹിച്ചു. കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് മാത്യു സംസാരിച്ചു. വി.പി. ഹൈദ്രു സ്വാഗതവും കെ.എ. ഷംസു നന്ദിയും പറഞ്ഞു. ചിത്രം (കർഷക ജാഥ ) സംയുക്ത കർഷകസമര സമിതി സംസ്ഥാന ജാഥക്ക് ജില്ല അതിർത്തിയായ നീലിയാട് നൽകിയ സ്വീകരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.