വെള്ളം കയറി വളപുരം--പാലോളി കുളമ്പ് പാലം; പില്ലറുകളുടെ ഉയരക്കുറവ് ആശങ്കയിൽ പുലാമന്തോൾ: വളപുരം-പാലോളി കുളമ്പ് പാലത്തിെൻറ പില്ലറുകളുടെ ഉയരക്കുറവ് ആശങ്കയുയർത്തുന്നതായി നാട്ടുകാർ. കുന്തിപ്പുഴ നിറഞ്ഞതോടെ പില്ലറുകളിൽ വെള്ളം മൂടിയത്. ജലനിരപ്പ് രണ്ടടിയോളം ഉയർന്നാൽ പാലത്തിന് മീതെയായിരിക്കും വെള്ളത്തിെൻറ ഒഴുക്ക്. പാലം നിർമാണം പൂർത്തിയാവുന്നതോടെ ഇനിയും മഴക്കാലങ്ങളിൽ വെള്ളം സ്പാനുകളിൽ തടഞ്ഞ് ശക്തമായ അടിയൊഴുക്ക് രൂപപ്പെടുന്നതോടെ കരകൾ ഇടിയുകയും പാലത്തിെൻറ നിലനിൽപ്പിന് ഭീഷണിയാവുകയും െചയ്യുമെന്നാണ് നാട്ടുകാർ പറയുന്നത്. കരകളുടെ ഉയർച്ചയും പുഴ ഇടുങ്ങിയതായതും ഇത് ശരിവെക്കുന്നുണ്ട്. ആഴ്ചകൾക്ക് മുമ്പ് മണ്ണാർക്കാട് മേഖലയിൽ മേഘസ്ഫോടനം കാരണം വെള്ളമെത്തിയപ്പോഴും പാലത്തിെൻറ തൂണുകൾക്കൊപ്പം വെള്ളമെത്തിയിരുന്നു. പാലം നിർമാണത്തിെൻറ തുടക്കത്തിൽ നാട്ടുകാർ തൂണുകളുടെ ഉയരം കുറവാണെന്ന പരാതിയുയർത്തിയെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നെന്നും പരാതിയുണ്ട്. കുന്തിപ്പുഴയിൽ ജലനിരപ്പുയർന്നപ്പോൾ നിർമാണത്തിലിരിക്കുന്ന വളപുരം - പാലൊളിക്കുളമ്പ് പാലത്തിനോടൊപ്പം വെള്ളം ഉയർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.