ശാസ്ത്രമേള സംഘടിപ്പിച്ചു

വള്ളുവമ്പ്രം: പുല്ലാനൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവ സംഘടിപ്പിച്ചു. എൽ.പി, യു.പി ഹൈസ്കൂൾ തലങ്ങളിലായി നടത്തിയ മത്സരത്തിൽ വിദ്യാർഥികൾ വർക്കിങ്, സ്റ്റിൽ, കലക്ഷൻ എന്നിവ അവതരിപ്പിച്ചു. ഔഷധ സസ്യങ്ങളുടെ പ്രദർശനം നടന്നു. 40 ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി. വിജയികൾക്കുള്ള സമ്മാനം പ്രധാനാധ്യാപിക സുമ വിതരണം ചെയ്തു. അധ്യാപകരായ കുഞ്ഞമ്പു, വിനീഷ്, വീജീഷ്, സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. CAPTION പുല്ലാനൂർ സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്രമേളയിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.