വാർഷിക പൊതുയോഗം

കരുളായി: ക്ഷീരോൽപാദക സഹകരണ സംഘത്തി​െൻറ വാർഷിക പൊതുയോഗവും ക്ഷീരകർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങില്‍ യുനെസ്‌കോ കൺഫ്യൂഷ്യസ് അവാർഡ് നേടിയ മലപ്പുറം ജന്‍ശിക്ഷന്‍ സൻസ്ഥാന്‍ സാരഥി പി.വി. അബ്ദുൽ വഹാബ് എം.പിക്ക് സ്വീകരണം നല്‍കി. സംഘം പ്രസിഡൻറ് സി.എ. തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പങ്കെടുത്ത ക്ഷീരകര്‍ഷകർക്ക് ഉപഹാരം നൽകി. കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ശരീഫ, സ്ഥിരംസമിതി അധ്യക്ഷൻ കെ. മനോജ്, ബ്ലോക്ക് അംഗം ഫാത്തിമ സലീം, മൂത്തേടം പഞ്ചായത്ത് മുൻ പ്രസിഡൻറ്, കെ.എ. പീറ്റർ, എൻ. വേലുകുട്ടി, വെറ്ററിനറി ഡോ. ഷാലി, സംഘം സെക്രട്ടറി പി.എസ്. അച്ചൻകുഞ്ഞ്, വി. വേലായുധൻ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.