സബ് ജൂനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്​: പാലക്കാട് മുന്നിൽ

കൊല്ലങ്കോട്: സംസ്ഥാന സബ് ജൂനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പാലക്കാട് 82 പോയൻറ് കരസ്ഥമാക്കി മുന്നിൽ. ബി.എസ്.എസ്.എച്ച്.എസ് സ്കൂളിൽ നടക്കുന്ന മത്സരത്തിൽ സംസ്ഥാനത്തി‍​െൻറ വിവിധ പ്രദേശങ്ങളിൽനിന്ന് 450ൽ അധികം കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട്. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാലിനി കറുപ്പേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സന്തോഷ് കുമാർ, തൈക്വാൻഡോ അസോസിയേഷൻ സെക്രട്ടറി എ.കെ. നാരായണൻ, കെ. പ്രഭാകരൻ, ബി. അജി, ഗംഗാധരൻ, മുഹമ്മദ് അബ്ദുൽ നാസർ, ഹരിദാസ്, കെ. ആറുമുഖൻ, എം. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. സബ് ജൂനിയർ ആൺകുട്ടികളിൽ (18 കിലോ) പാലക്കാടി​െൻറ ആർ. കരൺരാജും സബ് ജൂനിയർ ആൺകുട്ടികൾ (21 കിലോ) വിഭാഗത്തിൽ കാസർകോട് സ്വദേശി ശ്രീദർശും പെൺകുട്ടികളുടെ (18 കിലോ), വിഭാഗത്തിൽ ആർഷയും (20 കിലോ) വിഭാഗത്തിൽ പാലക്കാടി​െൻറ വി. അഞ്ജനയും സ്വർണം നേടി. മത്സരം ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.