ശതാബ്​ദി ആഘോഷം സമാപിച്ചു

പെരിന്തല്‍മണ്ണ: അര്‍ബന്‍ സഹകരണ ബാങ്കി​െൻറ ശതാബ്ദി ആഘോഷ സമാപനവും പെരിന്തല്‍മണ്ണ ബൈപാസിലെ 24ാം ശാഖ ഉദ്ഘാടനവും നടന്നു. മുന്‍മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ബാങ്ക് ശാഖയുടെ ഉദ്ഘാടനം മുന്‍ ചെയര്‍മാന്‍ പി.പി. വാസുദേവന്‍ നിര്‍വഹിച്ചു. മൊബൈല്‍- ഇൻറര്‍നെറ്റ് ബാങ്കിങ് ഉദ്ഘാടനം സഹകരണ ജോയൻറ് രജിസ്ട്രാര്‍ എം.ടി. ദേവസ്യ നിര്‍വഹിച്ചു. സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ വി. രമേശന്‍ ആദ്യനിക്ഷേപം സ്വീകരിച്ചു. ലോക്കര്‍ ഉദ്ഘാടനം സഹകരണ അസി. രജിസ്ട്രാര്‍ എം. നന്ദകുമാറും വായ്പ വിതരണോദ്ഘാടനം ഇ.എം.എസ് ആശുപത്രി ചെയര്‍മാന്‍ ഡോ. എ. മുഹമ്മദും നിര്‍വഹിച്ചു. എ.ടി.എം കാര്‍ഡുകളുടെ വിതരണം സി. സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയര്‍മാന്‍ പി.സി. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പാറക്കോട്ടില്‍ ഉണ്ണി, ചമയം ബാപ്പു, എൻ.പി. ഉണ്ണികൃഷ്ണന്‍, ജനറല്‍ മാനേജര്‍ വി. മോഹന്‍, ശാഖ മാനേജര്‍ പി. രാമകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. യെസ് ബാന്‍ഡി​െൻറ സ്റ്റാര്‍ ഷോയും നടന്നു. pmnamc2 -പെരിന്തല്‍മണ്ണ അര്‍ബന്‍ സഹകരണ ബാങ്കി​െൻറ ശതാബ്ദി ആഘോഷ സമാപനം മുന്‍മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.