കീഴു​പറമ്പ്​ പഞ്ചായത്തിൽ ഇതര സംസ്​ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കും

കുനിയിൽ: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കാൻ ഗ്രാമപഞ്ചായത്ത് ഒാഫിസിൽ ചേർന്ന കെട്ടിട ഉടമകളുടെയും സ്പോൺസർമാരുടെയും യോഗത്തിൽ തീരുമാനമായി. മുഴുവൻ തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡ് നൽകും. ഇതിനാവശ്യമായ രേഖകൾ സെപ്റ്റംബർ 25ന് മുമ്പ് കെട്ടിട ഉടമകൾ ഹെൽത്ത് ഇൻസ്പെക്ടർമാരെ ഏൽപ്പിക്കും. തിരിച്ചറിയൽ കാർഡ് നൽകുേമ്പാൾ ആരോഗ്യ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തും. ഗ്രാമപഞ്ചായത്തി​െൻറ 'ഗ്രാമം പൂങ്കാവനം' സമ്പൂർണ മാലിന്യ നിർമാർജന പദ്ധതിയുടെ ഭാഗമായി ബന്ധപ്പെട്ടാണ് ഇത് നടത്തുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് കാരങ്ങാടൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർമാൻ കെ. അബൂബക്കർ മാസ്റ്റർ, അംഗങ്ങളായ എൻ.ടി. ഹമീദലി മാസ്റ്റർ, ഇ.പി. കൃഷ്ണൻ, പി.ടി. ഷഹർബാൻ, കെ.ടി. ആയിഷ, കെ.ടി. ജമീല, എം.എം. ജസ്ന, അസിസ്റ്റൻറ് സെക്രട്ടറി എം.എ. ജയ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ. അബ്ദുറഷീദ്, ഒ. സുനിൽ എന്നിവർ സംസാരിച്ചു. തുടർ പ്രവർത്തനങ്ങൾക്ക് കെട്ടിട ഉടമകളിൽനിന്നും കെ.പി. അബ്ദുൽ ജബ്ബാർ, എം.എം. മുഹമ്മദ്, കൊന്നാലത്ത് മുഹമ്മദ്, കാഞ്ഞിരാല ഇസ്ഹാഖ്, സിദ്ദീഖ് പുളിക്കൽ എന്നിവരെ തെരഞ്ഞെടുത്തു. കുടുംബസംഗമം കാവനൂർ: കുണ്ട്ലാടി കുടുംബസംഗമം ഞായറാഴ്ച രാവിലെ എട്ടിന് മഠത്തിൽ ഒാഡിറ്റോറിയത്തിൽ നടക്കും. രജിസ്ട്രേഷൻ, ഉദ്ഘാടനം, ആദരിക്കൽ, അനുമോദനം, പഠനക്ലാസ്, ക്വിസ് മത്സരം, ഇശൽ വിരുന്ന്, മെമ്മറി ടെസ്റ്റ്, മുഖാമുഖം, സമ്മാനദാനം എന്നിവ നടക്കുമെന്ന് ഭാരവാഹികളായ കെ. അബൂബക്കർ ഫൈസി, കെ. കുഞ്ഞിപ്പോക്കർ, കെ. ഉസ്മാൻ, കെ. ഷരീഫ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.